ജിയുപിഎസ് പൂത്തക്കാൽ/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026

ജി യുപിഎസ് പൂത്തക്കാൽ സ്കൂൾ പ്രവേശനോത്സവം മടിക്കൈ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി പി.സതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ടി. രതീഷ് അധ്യക്ഷം വഹിച്ചു. സീനിയർ അസിസ്റ്റൻറ് ശ്രീ വി രാജേഷ് സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ സത്യൻ മുണ്ടോട്ട്,എം പി ടി എ പ്രസിഡണ്ട് ശ്രീമതി റിജിന ടി പി എന്നിവർആശംസകൾ അർപ്പിച്ച് സംസാരിച്ചു .നവാഗതർക്ക് പഠനോപകരണങ്ങൾ,യൂണിഫോം എന്നിവ വിതരണം ചെയ്തു. ശേഷം ശ്രീ.ബാലചന്ദ്രൻ കൊട്ടോടി കുട്ടികളുമായി സംവദിച്ചു.എല്ലാവർക്കും പായസം വിതരണം ചെയ്തു.


