കൊറോണ വന്നു
കൊറോണ വന്നു
മനുഷ്യരെല്ലാം പേടിച്ചോടി
വീട്ടിൽ തന്നെയിരിപ്പായി
സ്കൂളില്ല ,കോളേജില്ല
കൂട്ടരുമൊത്തുകളിയില്ല
കോവിഡ് 19 എന്നൊരു വൈറസ്
മനുഷ്യർക്കാകെ പകരുന്നു
മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക്
തൊട്ടാൽ പകരും വൈറസ്
രാജ്യം മുഴുവൻ ലോക്ക് ഡൌണായി
കൊറോണയെ തുരത്തീടാൻ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മുക്കും വായും മറയ്ക്കേണം
കൈകൾ രണ്ടും ഇടയ്ക്കിടയ്ക്ക്
സോപ്പ് കൊണ്ട് കഴുകേണം
ആൾകൂട്ടങ്ങൾ ,ആഘോഷങ്ങൾ
എന്നിവയൊക്കെ ഒഴിവാക്കാം
കൊറോണയിൽ നിന്നും രക്ഷ നേടാൻ
ശുചിത്വം തന്നെ പ്രധാനമല്ലോ
പേടി വേണ്ട ജാഗ്രതയോടെ
കൊറോണയെ തുരത്തീടാം.