1927 ഒക്ടോബർ 1 നാണ് പുഞ്ചാവി സ്കൂൾ പ്രവർത്തനാരംഭം കുറിച്ചത്.25 ആൺകുട്ടികളും 21 പെൺകുട്ടികളും ആയിരുന്നു ആദ്യ ബാച്ചിൽ പഠനം തുടങ്ങിയത്.പരേതനായ ശ്രീ' പുഞ്ചാവി കോരനും അദ്ദേഹത്തിന്റെ സഹോദരന്മാരായശ്രീ.കലന്തൻ, ശ്രീ. ചാത്തൻ എന്നിവരും ചേർന്ന് സ്വന്തം സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിക്കുകയും മദ്രാസ് ഡയരക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷകന്റെ കീഴ്ഘടകമായി പ്രവർത്തിച്ച ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടിൽ നിന്നും സ്കൂൾ പ്രവർത്തിക്കന്നതിനുള്ള അനുമതി വാങ്ങുകയും ചെയ്തു'. ചെറിയൊരു ഓലപ്പുപുരയിലായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്.മദിരാശി സ്റ്റേറ്റിന്റെ ഭാഗമായിരുന്ന സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. അത് കൊണ്ട് സൗത്ത് കാനറ ജില്ലയിലെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്നു സ്കൂളിനെ നിയന്ത്രിച്ചിരുന്നത്. ഇ.അബ്ദുല്ല, എം.കുഞ്ഞിരാമ മാരാർ എന്നിവരായിരുന്നു ആദ്യ കാല അധ്യാപകർ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം