ജിഎൽപിഎസ് പുഞ്ചാവി/അക്ഷരവൃക്ഷം/ വീട്ടിലിരിക്കൂ ...സുരക്ഷിതമായി ...
വീട്ടിലിരിക്കൂ ...സുരക്ഷിതമായി ...
ദൈവമേ ഇതെന്തൊരു മടുപ്പാണ് .വീട്ടിൽ കുത്തിയിരിപ്പ് തുടങ്ങിയിട്ട് എത്ര ദിവസമായി. എത്രയും വേഗം സ്കൂൾ തുറന്നു കിട്ടിയെങ്കിൽ!ഈ അവധിക്കാലത്ത് എന്തൊക്കെ മനസിൽ വിചാരിച്ചതായിരുന്നു. ഓലപ്പന്തൽ കെട്ടി കഞ്ഞിയും കറിയും വെച്ച് കളിക്കാൻ ഒരുങ്ങിയപ്പോഴേക്കം കൂട്ടുകാരൊന്നും വരുന്നില്ല. എല്ലാവർക്കും കൊറോണയെ പേടിയാണത്രേ. എനിക്ക് ഈ കൊറോണയോട് ദേഷ്യം തോന്നി.ബാപ്പയോട് പോയി ഇക്കാര്യം പറഞ്ഞു. ഈ കൊറോണയെ ഇപ്പോൾ തന്നെ പിടിച്ച് കെട്ടണം. എനിക്ക് വീട്ടിനുള്ളിലിരുന്ന് മടുത്തു.ബാപ്പ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. ഈ കൊറോണയെ പിടിച്ചുകെട്ടാൻ വീട്ടിലിരുന്നേ മതിയാകൂ. കൊറോണയെ തുരത്താനാണ് ഈ ലോക്ഡൗൺ. ഞാനൊന്നും മിണ്ടാതെ ബാലരമയും കയ്യിൽ പിടിച്ചിരിപ്പായി. ഇപ്പോൾ എനിക്കും കൊറോണയെ ഭയമാണ്: എന്തു തന്നെയായാലും നമ്മൾ ഈ കൊറോണയെ തുരത്തുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |