ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26
ലോക പരിസ്ഥിതി ദിനം

ജൂൺ 5 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു കുട്ടികൾ പരസ്പരം മരത്തൈകൾ കൈമാറി.പാള കാർഡ്ബോർഡ് മൺപാത്രങ്ങൾ എന്നിവയിൽ ആയിരുന്നു കുട്ടികൾ ചെടികൾ കൈമാറാനായി കൊണ്ടുവന്നത്.തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ ടി.എൻ സുരേന്ദ്രൻ കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പറഞ്ഞുകൊടുത്തു.

വായനാദിനം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ജൂൺ 19 വായനാദിനം ആചരിച്ചത്.
പ്രമുഖ എഴുത്തുകാരൻ ശ്രീ അനിൽ നീലാംബരി കഥയും പാട്ടും പാടിപ്പറഞ്ഞ് പുതിയൊരു ലോകംതീർത്തു
കുട്ടികൾ കലാപരിപാടികളുമായി അണിനിരന്നു
വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

ജി എൽ പി സ്കൂളിൽ വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ അനിൽകുമാർ നിർവഹിച്ചു.പാട്ടും കഥകളുമായി കുട്ടികളും മാഷും അവരുടെ ലോകം തീർത്തു . പിടിഎ പ്രസിഡൻറ് ശ്രീ രതീഷ് പി കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം ബിജു മാസ്റ്റർ സ്വാഗതവും, ശ്രീമതി ഇന്ദിര ടീച്ചർ സീമ ടീച്ചർ എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീമതി പ്രജിത ടീച്ചർ നന്ദി രേഖപ്പെടുത്തി. ബഷീറിൻറെ കഥകളും കഥാപാത്രങ്ങളും കുട്ടികളെ പരിചയപ്പെടുത്താനും മാഷ് മറന്നില്ല.
ജി എൽ പി സ്കൂളിൽ വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ അനിൽകുമാർ നിർവഹിച്ചു.പാട്ടും കഥകളുമായി കുട്ടികളും മാഷും അവരുടെ ലോകം തീർത്തു . പിടിഎ പ്രസിഡൻറ് ശ്രീ രതീഷ് പി കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം ബിജു മാസ്റ്റർ സ്വാഗതവും, ശ്രീമതി ഇന്ദിര ടീച്ചർ സീമ ടീച്ചർ എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീമതി പ്രജിത ടീച്ചർ നന്ദി രേഖപ്പെടുത്തി. ബഷീറിൻറെ കഥകളും കഥാപാത്രങ്ങളും കുട്ടികളെ പരിചയപ്പെടുത്താനും മാഷ് മറന്നില്ല.
അന്താരാഷ്ട്ര ചാന്ദ്രദിനം

ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്രദിനം നീലേശ്വരം ജി എൽ പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .രാവിലെ നടന്ന അസംബ്ലിയിൽ ഏച്ച് എം ശ്രീ.ബിജു മാസ്റ്റർ കുട്ടികളുമായി സംവദിച്ചു.
തുടർന്ന് നടന്ന ചുമർചിത്രപ്രദർശനവും വീഡിയോ പ്രദർശനവും കുട്ടികൾ ആകാംക്ഷയോടെ വീക്ഷിച്ചു .
ചാന്ദ്രദിന ക്വിസ്സിൽ തന്മയ്,ഫിദ എസ് അശ്‌മി, ആരവ് രാംഎന്നിവർ യഥാക്രമം വിജയികളായി. കുട്ടികളെല്ലാവരും ചാന്ദ്രദിന പതിപ്പും തയ്യാറാക്കിയിരുന്നു.
വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ

നീലേശ്വരം ജി എൽ പി സ്കൂളിൽ കുട്ടികളിൽ മലയാള ഭാഷ അഭിരുചിയും പ്രായോഗിക ശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ നടത്തി.
നാലാം തരത്തിലെ ആരാധ്യ എസ് നായർ, നിഹാൻ പി കെ എന്നിവർ ഒന്നാം സ്ഥാനവുംമൂന്നാം തരത്തിലെ അനുവേദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിജയികളായി.

സ്കൂൾ ഇലക്ഷൻ
ജനാധിപത്യരീതി കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്കൂൾ ഇലക്ഷൻ നടത്തുന്നു.തിരഞ്ഞെടുപ്പ്
വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്‌മപരിശോധന, ചിഹ്നം അനുവദിക്കൽ, ഇലക്ഷൻ പ്രചാരണം, പോളിങ് ബൂത്തുകൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങി പൊതു തിരഞ്ഞെടുപ്പിലെ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തി യാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്
ലോകനാട്ടറിവ് ദിനം

ജൂലൈ 22 ലോക നാട്ടറിവ് ദിനവുമായി ബന്ധപ്പെട്ട് നീലേശ്വരം ജി എൽ പി സ്‌കൂളിൽ ഇലക്കറികൾ പരിചയപ്പെടുത്തി. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പത്തില തോരൻ വിളമ്പുകയും ചെയ്‌തു. കുട്ടികൾ വീട്ടിലും ചുറ്റുപാടുമുള്ള ഭക്ഷയോഗ്യമായ ഇലകൾ പറിച്ച് കഴുകി മുറിച്ചാണ് കൊണ്ടുവന്നത്. ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനവും നടന്നു
മധുരം മലയാളം പദ്ധതി
മധുരം മലയാളം പദ്ധതി
മാതൃഭൂമി പത്രവും നീലേശ്വരം റോട്ടറി ക്ലബ്ബും ചേർന്ന് നീലേശ്വരം ജിഎൽപി സ്‌കൂളിൽ മധുരം മലയാളം പദ്ധതി തുടക്കമിട്ടു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് പുറമേ സമൂഹത്തിൻറെ ഭാഗമാക്കുക എന്നതുകൂടിയാ ലക്ഷ്യമെന്ന് ഉദ്ഘാടകൻ നീലേശ്വരം റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ശ്രീ ശിവദാസ് കീനേ രി പറഞ്ഞു. ചടങ്ങിൽ റേ പ്രസിഡൻറ് ശ്രീ രാജീവൻ സെക്രട്ടറി ശ്രീ രാജീവൻ എന്ന സന്നിഹിതരായിരുന്നു. സ്‌കൂൾ ലീഡർ അർണവ് റാമിന് -കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വായനക്കളരി

നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബും മലയാള മനോരമ പത്രവും ചേർന്ന് ജിഎൽപി സ്കൂളിൽ വായനക്കളരിക്ക് തുടക്കമിട്ടു. ഇതിൻറെ ഭാഗമായി എല്ലാ ക്ലാസുകളിലേക്കും ഇനി മലയാള മനോരമ പത്രം ലഭ്യമാകും.
നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബും മലയാള മനോരമ പത്രവും ചേർന്ന് ജിഎൽപി സ്കൂളിൽ വായനക്കളരിക്ക് തുടക്കമിട്ടു. ഇതിൻറെ ഭാഗമായി എല്ലാ ക്ലാസുകളിലേക്കും ഇനി മലയാള മനോരമ പത്രം ലഭ്യമാകും.
സ്‌കൂൾ തിരഞ്ഞെടുപ്പ് അവസാനിച്ചു. ആരാധ്യ എസ് നായർ ജേതാവ്

2025-26 വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ആവേശപൂർവ്വം അവസാനിച്ചു.തെരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളും പാലിച്ചുകൊണ്ട് ഇലക്ട്രോണിക് മെഷീനിലായിരുന്നുകുട്ടികൾ രേഖപ്പെടുത്തിയത്. 6വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 38 വോട്ടുകൾ നേടിയാണ് ആരാധ്യ സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 32 വോട്ടോടുകൂടി ഇതൾമൽഹാർ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചടങ്ങിൽ സ്ഥാനാരോഹണം നടത്തി.
സ്‌കൂൾതല പ്രവൃത്തിപരിചയമേള സംഘടിപ്പിച്ചു.


സബ് ജില്ല പ്രവൃത്തിപരിചയമേളയുടെ മുന്നൊരുക്കത്തിനായുള്ള തുടക്കമായാണ് പ്രവർത്തിപരിചയമേള സംഘടിപ്പിച്ചത്. പേപ്പർ ക്രാഫ്റ്റ് വെജിറ്റബിൾ പ്രിൻ്റിംഗ് ഇലക്ട്രിക്കൽ വയറിങ് പേപ്പർ ക്രാഫ്റ്റ് ബീഡ്‌സ് വർക്ക് തുടങ്ങിയ മത്സരിച്ചത്. ഫാബ്രിക് പെയിൻറിങ് ഇനങ്ങളിലാണ് കുട്ടികൾ മത്സരശേഷം ഉൽപ്പന്നങ്ങൾ വച്ചു. വിദ്യാർഥികൾക്ക് പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പ്രവർത്തി പരിചയമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
ഹിരോഷിമ ദിനം ആചരിച്ചു.

നീലേശ്വരം ജി എൽ പി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.റെഡ് അലർട്ട് മൂലം സ്കൂളിന് അവധി ആയിരുന്നെങ്കിലും കുട്ടികൾ വീട്ടിലിരുന്ന് പോസ്റ്ററുകൾ തയ്യാറാക്കുകയും സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും ചെയ്തു.അവധി ദിനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ കുട്ടികൾ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചു.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും കൊക്കുകളും അടുത്ത ദിവസം സ്കൂളിൽ പ്രദർശിപ്പിച്ചു. യുദ്ധത്തിൻറെ ഭീകരത,പരിണിതഫലങ്ങൾ എന്നിവയെക്കുറിച്ച് 'എച്ച് എം. ശ്രീ ബിജു മാസ്റ്റർ അസംബ്ലിയിൽ സംസാരിച്ചു. വീഡിയോ പ്രദർശനവും ക്ലാസ് തല ക്വിസ് മത്സരവും ഉണ്ടായിരുന്നു.
വിജയോത്സവം സംഘടിപ്പിച്ചു.

നീലേശ്വരം ജി.എൽ.പി. സ്കൂളിൽ 2024-25 വർഷത്തെ എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദന പരിപാടി വിജയോത്സവം സംഘടിപ്പിച്ചു. നീലേശ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി. ഭാർഗവി പരിപാടി ഉദ്ഘാ ചെയ്തു. വാർഡ് കൗൺസിലർ പി. ബിന്ദു അധ്യക്ഷത വഹിച്ചു. 2024.25 വർഷം വിദ്യാലയത്തിനെ വിജയത്തേരിലേറ്റിയ ഇരുപത് എൽ.എസ് എസ് വിജയികളു അനുമോദനം ഏറ്റുവാങ്ങി. മുൻ എച്ച്.എം.പി നളിനി ടീച്ചർ, പി.ടി.എ പ്രസിഡണ്ട എം.വി, എസ്.എം സി ചെയർമാൻ പി.കെ.രതീഷ്, എം.പി.ടി.എ പ്രസിഡണ്ട് അ സതീഷ്, സീനിയർ അസിസ്റ്റൻ്റ് ബി. ഇന്ദിര, എസ്.ആർ.ജി കൺവീനർ വി.സിന സ്കൂൾ ലീഡർ ആരാധ്യ എസ്.നായർ, ദേവതീർത്ഥ, മാധവ് ഡാംസ് എന്നിവർ സംസാരിച്ചു. എൽ. എസ് എസ് വിജയിയായ ദേവതീർത്ഥ വിദ്യാലയത്തിന് പുസ്തകങ്ങൾ കൈമാറി. പ്രധാന അധ്യാപകൻ പി.കെ.ബിജു സ്വാഗതവും സ്റ്റാഫ സെക്രട്ടറി കെ.അശിദ നന്ദിയും പറഞ്ഞ
79 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

രാജ്യത്തിൻറെ എഴുപത്തൊമ്പതാമത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളുടെ നിലേശ്വരം ജിഎൽപി സ്കൂളിൽ ആഘോഷിച്ചു. എച്ച് എം ശ്രീ ബിജു മാസ്റ്റർ ദേശീയ പതാക ഉയർത്തി. വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീമതി ഗൗരി മൂന്ന് നാല് ക്ലാസുകളിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻറ്, ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നിർവഹിച്ചു. പടിഞ്ഞാറ്റം കൊഴുവലിലെ ജീവൻ ധാരാ ക്ലബ് വിദ്യാർത്ഥികൾക്കായി ഗാന്ധിയൻ ദർശനങ്ങളടങ്ങിയ പോക്കറ്റ് ബുക്ക് വിതരണം ചെയ്തു. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനം, പ്രസംഗം, നൃത്തം എന്നിവ ഉണ്ടായിരുന്നു. നാലാം തരത്തിലെ വിദ്യാർഥികൾ അണിചേർന്ന, ടീച്ചർ ട്രെയിനി അശ്വിൻ സംവിധാനം ചെയ്ത സമര ചരിത്രത്തിലെ ഏടുകൾ എന്ന സ്കിറ്റ് വളരെ ശ്രദ്ധേയമായിരുന്നു. പായസവിതരണത്തോടെ കുട്ടികൾ വീട്ടിലേക്ക് മടങ്ങി.
കർഷകദിനം ആചരിച്ചു

നിലേശ്വരം ജി എൽ പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു.ചിങ്ങം ഒന്ന് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം. കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായിഒരുങ്ങും. നീലേശ്വരത്തെ പ്രമുഖ കർഷകനായ ശ്രീ ബാലൻ നാഗച്ചേരിയെ വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ആദരിച്ച് പൊന്നാട അണിയിച്ചു. ചടങ്ങിൽ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച്.പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പൈനി എം പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു ശ്രീമതി ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു
കുഞ്ഞോണം'2025-26

ജി.എൽ.പി.എസ് നീലേശ്വരം ഓണാഘോഷപരിപാടികൾ 'കുഞ്ഞോണം'2025-26 കെങ്കേമമായി ആഘോഷിച്ചു. പിടിഎ എം പി ടി എ എസ്.എം.സി കമ്മിറ്റികളുടെ നേതൃത്വത്തിൽ തലേദിവസം തന്നെ ഓണസദ്യ തയ്യാറാക്കാനും ഓണപ്പൂക്കളം ഇടാനുമുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു.
മാവേലിയുടെയും വാമനൻ്റെയും വരവ് ഓണക്കളികൾ, കുട്ടികളും അമ്മമാരും ഓണപ്പൂക്കളം അധ്യാപകരും ചേർന്ന് തിരുവാതിരക്കളി, ചേർന്ന് കുഞ്ഞോണം വൈബ് ആയി മാറി. ആഘോഷത്തോടനുബന്ധിച്ച് നടന്ന കലാകായിക ന്നു. ഒമത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു
സ്കൂൾതലകലാമേള സംഘടിപ്പിച്ചു.

സബ്‌ജില്ലാതല കലോത്സവത്തിന് കുട്ടികളെതെരഞ്ഞെടുക്കുന്നതിനായി സ്കൂൾകലാമേള സംഘടിപ്പിച്ചു.നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ ശ്രീ പി പി റാഫി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീമതി ഭാർഗവി നഗരസഭാ വികസന സമിതി സ്ഥിരംമതി അധ്യക്ഷ ശ്രീമതി ഗൗരി വാർഡ് കൗൺസിലർ ശ്രീമതി പി ബിന്ദു എന്നിവർ സന്നിഹിതരായിരുന്നു.റെഡ് ബ്ലൂ ഗ്രീൻ ഗ്രൂപ്പുകളായി തിരിഞ്ഞ് വാശിയേറിയ മത്സരമാണ് കുട്ടികൾ കാഴ്ചവച്ചത്. തോറ്റവരെ ജയിച്ചവർ കളിയാക്കരുത് എന്ന ഉദ്ഘാടകൻ്റെ ഓർമ്മപ്പെടുത്തൽ വിജയികളായ ഗ്രീൻ ഗ്രൂപ്പ് മുറുകെ പിടിച്ചതിനാൽ ചെറിയതോതിലുള്ള ആഹ്ലാദരവങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിടിഎ എംപിടിഎ ഭാരവാഹികൾ സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു .റെഡ് ബ്ലൂ ഗ്രൂപ്പുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.
ആവേശത്തിരയിൽ സ്‌കൂൾ കുട്ടിഒളിമ്പിക്സ്

മൈതാനം വിദൂര സ്വപ്‌നമായി അവശേഷിക്കുന്ന ജിഎൽപിഎസിലെ കുട്ടികളിൽ ആവേശമുയർത്തി കുട്ടി ഒളിമ്പിക്സ‌് സമാപിച്ചു. നിലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ സുമേഷ് ബാബു മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു . അയൽ വിദ്യാലയമായ ജി എൽ പി എസ് കടിഞ്ഞുമൂല ഗ്രൗണ്ടിലാണ് കുട്ടികൾ കായികപ്രകടനം നടത്തിയത്. വിശാലമായ മൈതാനം കുട്ടികളിൽ അത്ഭുതവും ഉത്കണ്ഠയും ഉളവാക്കി. രാവിലെ വരെ ചിന്നിച്ചിതറിയ മഴയും ഇരുണ്ട ആകാശവും ഏവരിലും നിരാശ പരത്തിയെങ്കിലും കുട്ടികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ മാനം പോലും മാറി ചിന്തിച്ചു.സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രായപരിധി അനുസരിച്ച് മത്സരങ്ങളിൽ പങ്കെടുക്കാനും കഴിവ് തെളിയിക്കാനും സാധിച്ചു. പിടിഎ .എം പി ടി യെ അംഗങ്ങളുടെ സാന്നിധ്യവും സഹകരണവും വിലമതിക്കാനാകാത്തതാണെന്ന് എച്ച് .എം .ശ്രീ ബിജു മാസ്റ്റർ പറഞ്ഞു.
സാഹിത്യകലാവസന്തം സംഘടിപ്പിച്ചു
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ സർഗോത്സവം-സാഹിത്യസർഗോത്സവം -സാഹിത്യകലാവസന്തം സംഘടിപ്പിച്ചു കലാസാഹിത്യ മേഖലകളിൽ കഴിവുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ സർഗോത്സവം വിദ്യാർത്ഥികളുടെ സർഗവാസനകൾക്ക് പുതിയ തലം നൽകി .വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾതല സർഗോത്സവംകഥ ചിത്രരചന അഭിനയം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് ശില്പശാല നടത്തിയത്. പ്രശസ്‌ത എഴുത്തുകാരി ശ്രീ ഫറീന കോട്ടപ്പുറം കഥാകവിത ശില്പശാല നയിച്ചപ്പോൾ ശ്രീ ഹരിനാരായണൻ മാഷ് അഭിനയ കളരിക്ക് നേതൃത്വം നൽകി.ഷെയ്ൻ സജീവ് ആരവ്റാം ആരാധ്യ എസ് നായർ തുടങ്ങിയ കുട്ടികളുടെ എഴുത്തുകൾ പ്രത്യേകം പരാമർശിച്ചപ്പോൾ നീയാൽ ഇതൾ നന്ദനശ്രീ എന്നിവർ അഭിനയ മേഖലയിൽ പ്രകടനം മികവാർന്ന നടത്തി.കുട്ടികളുടെ കലാ സാഹിത്യകഴിവുകൾ വികസിപ്പിക്കുക, മനുഷ്യത്വം വളർത്തിയെടുക്കുക, വിവിധ കലാ-സാഹിത്യ രൂപങ്ങളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സർഗോത്സവം ആസൂത്രണം ചെയ്തിരിക്കുന്നത്.