ലോക് ഡൗൺ

  
ലോകം മുഴുവൻ കീഴടക്കി
കൊറോണയെന്നൊരു വൈറസ്
വേഗത്തിൽ അത് വേഗത്തിൽ.
പടർന്നു പടർന്നു പെരുകുന്നു.
മരുന്നില്ലാത്തൊരു വൈറസ് അയ്യയ്യോ അതിഭീകരനാ
രോഗത്തെ തുരത്താനായ് മനുഷ്യരെല്ലാം ഒന്നിച്ചേ
കൈകൾ ഇടയ്ക്കിടെ കഴുകേണം
'മസ്ക്കുകൾ നന്നായ് ധരിക്കേണം.
അകലം പാലിച്ചു നീങ്ങേണം
വീട്ടിനുള്ളിൽ കഴിയേണം.
ഒറ്റക്കെട്ടായ് നീങ്ങീടാം
മഹാമാരിയെ തുരത്തീടാം .

നികേത് .എം.വി
1 A ജി.എൽ.പി.എസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത