മിയയുടെ കൂട്ടുകാരൻ
എന്നും രാവിലെ ഉണരുന്നതു പോലെ മിയ ഇന്നും ഉണർന്നു.പക്ഷെ അവൾക്കിന്ന് ഒരു ഉഷാറും തോന്നിയില്ല. ഈ നാലു കൊല്ലത്തിനിടയിൽ ഇതാദ്യമായാണല്ലോ സ്കൂൾ ഇത്രയും പെട്ടെന്ന് പരീക്ഷ പോലുമില്ലാതെ അടച്ചത്? നാളെ മുതൽ സ്കൂളിൽ വരേണ്ടെന്ന് ഇന്നലെ ഉച്ചക്ക് മമ്മദ് മാഷ് പറഞ്ഞത് കേട്ടപ്പോ ഞങ്ങൾക്കാദ്യം അത്ഭുതവും സങ്കടവും വന്ന് കണ്ണു നിറഞ്ഞു പോയി. ഞങ്ങടെ സെൻറ് ഓഫ് ,ഫോട്ടോയെടുപ്പ് ,".. അവൾ പെട്ടെന്ന് ലോകത്തിലെല്ലാർക്കും സുഖാക്കി തരാൻ തമ്പാച്ചിയോട് പ്രാർത്ഥിച്ചു.
ഇന്നിനി എന്തായാലും ഇന്നലെ രാത്രി ഇവിടെ എന്റെ വീട്ടിൽ പുതുതായെത്തിയ തവളക്കുട്ടനോട് കളിക്കാം, അവൾ വിചാരിച്ചു.. അവൾ വേഗം അമ്മേ നേം കൂട്ടി തവളക്കുട്ടൻ അവിടെ തന്നെ ഉണ്ടോയെന്ന് നോക്കി. സന്തോഷിച്ചു. അവൾ പ്രഭാതകൃത്യങ്ങൾക്കു ശേഷം വേഗം കുളിച്ചൊരുങ്ങി.ഒരു പിഞ്ഞാണത്തിൽ വെള്ളമെടുത്ത് അവളുടെ മരുന്ന് ഫില്ലറുകൊണ്ട് തുള്ളി തുള്ളിയായി വെള്ളം അവന്റെ മേത്തേക്കുറ്റിച്ചു.അപ്പോഴതാ ചാടിപോകുമെന്ന് വിചാരിച്ചതവളക്കുട്ടൻ കണ്ണുകൾ ചിമ്മുന്നു 'തൊണ്ടയിലൂടെ വെള്ളം ഇറക്കുന്നു. തലയാട്ടുന്നു. ഇതു കണ്ടപ്പോൾ അവൾക്കും സന്തോഷമായി.പിന്നീടവൾ പതിനൊന്ന് മണിക്ക് ബിസ്ക്കറ്റ് വെള്ളം അവനു നൽകി. ഇന്നിപ്പോ അവനില്ലാതെ ഒരു ദിനവും അവൾക്കില്ല'..
സൗപർണ്ണിക സുധ രാജ്
|
4 A ജിഎൽപിഎസ് ചുള്ളിക്കര ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കഥ
|
|