ജമാഅത്ത് എ യു പി സ്ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ Shuchitwam
Shuchitwam നമ്മുടെ ദിനചര്യയിൽ എല്ലായിപ്പോഴും വേണ്ടുന്ന ഒന്നാണ് ശുചിത്വം. നമ്മുടെ ചുറ്റുപാടിലും വീട്ടിലും സ്കൂളിലും ഭക്ഷണ പാനീയങ്ങളിലും വസ്ത്രങ്ങളിലും ശുചിത്വം ആവശ്യമാണ്. അത് പോലെ വാട്ടർ ടാങ്ക് നന്നായി അടച്ചിടുക. കുറഞ്ഞത് രണ്ട് നേരമെങ്കിലും കുളിക്കാൻ നാം ശ്രദ്ദി ക്കുക. രണ്ടു നേരം പല്ലുകൾ തേക്കുക അതിലും നമ്മുടെ കുട്ടികളെ ഉൾപെടുത്തുക. നമ്മുടെ കൈ കാലുകൾ ഇടയ്ക്കിടെ എല്ലാ സമയത്തും കഴുകി വൃത്തിയാക്കണം. അത് പോലെ ചുറ്റുപാടുകൾ എല്ലായിപ്പോഴും വൃത്തിയായി വെക്കാൻ നാം സൂക്ഷിക്കുക. അതിനാൽ തന്നെ കൊതുകുകൾ പരത്തുന്ന രോഗലക്ഷണങ്ങളിൽ നിന്ന് നമുക്ക് സുഖം പ്രാപിക്കാം. പരിസ്ഥിതി മലിനീകരണം ഇല്ലാതിരിക്കാൻ നമ്മുടെ പ്രധാന മന്ത്രി തന്നെ, ക്ലീൻ ഇന്ത്യ, കൊണ്ട് വന്നിട്ടുണ്ട്. അതിനാൽ നാം ഓരോരുത്തരും നമ്മുടെ സ്വയം രക്ഷക്ക് വേണ്ടി ശുചിത്വം പാലിക്കുക.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |