മണ്ണിനെ മറന്ന മനുഷ്യനാൽ കാലം കൈവരിച്ച നേട്ടങ്ങൾ പ്രകൃതിയുടെ കോട്ടങ്ങളായ് ഉരുത്തിരിയവേ പ്രകൃതിപണിതൊരു പച്ചപരവതാനിക്കുമേൽ നട്ടൊരു കൂട്ടം കെട്ടിടങ്ങൾ നിരുറവ കാത്ത വന്മരങ്ങൾ വെട്ടിയിട്ട നാൾ മാഞ്ഞു പോയ് ജലകണികകൾ കെട്ടിനിന്ന തടാകവും കുത്തിയൊലിച്ച വെയിലിനു കൂട്ടായ് മഴയും മാഞ്ഞുപോയി ആർത്തിപൂണ്ട മനുഷ്യനിന്നു ആധിപിടിച്ചോടവേ മറന്നില്ലാ വരിന്നു കെട്ടിടങ്ങൾ കെട്ടിപൊക്കാൻ വെയിൽ എയ്തൊരമ്പിനെ തിരിടാൻ ഒളിഞ്ഞിരിക്കാൻ ഇടമില്ലാതെ ജലവും കീഴടങ്ങി.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത