Environment and health
നമ്മുടെ പ്രകൃതി വളരെ അധികം സുന്ദരമാണ്. പ്രകൃതി നമുക്ക് മനോഹരമായ പൂക്കൾ, ആകർഷമായ പക്ഷികൾ, കടൽ, വനങ്ങൾ, വായു, മലകൾ, താഴ്വരകൾ തുടങ്ങിയ നിരവധി വസ്തുക്കൾ നൽകുന്നു. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി നമ്മുടെ ദൈവം പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നു. നാം ജീവിക്കുന്ന തിനുവേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടെ സ്വത്തുക്ക ളാണ്. അത് നാം നശിപ്പിക്കാനും നഷ്ടപ്പെടുത്താനും പാടില്ല. എന്നാൽ ഇന്ന് മനുഷ്യന്റെ ആർത്തിയും ചീത്തയുമായ പല പ്രവർത്തനങ്ങളും പ്രകൃതിയെ വലിയ രീതിയിൽ വേദനിപ്പി ക്കുകയാണ്. നമ്മൾ എല്ലാവരും അമ്മയാകുന്ന പ്രകൃതിയുടെ മക്കളാണ്. ആ അമ്മയുടെ സൗന്ദര്യം നിലനിർത്താൻ ശ്രമിക്കണം.

ഏറ്റവും ലളിതമായ രോഗപ്രതി രോധം എന്നത് ശുചിത്വമാണ്. വീടും പരി സരവും ശുചിയായി സുക്ഷിച്ചാൽ അസു ഖം വന്ന് ദുഃഖിക്കാതിരിക്കാം. പ്രകൃതിയെ തന്നെ മലിനമാകാതിരുന്നാൽ പ്രകൃതി ദുരന്തങ്ങളും ഏറെക്കുറെ ഒഴിവാക്കാം രോഗം വന്ന് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. ന മ്മുടെ പരിസരങ്ങളിൽ പ്ലാസ്റ്റിക്കുകൾ വലിച്ചെറിയാതിരിക്കുക. മഴക്കാലത്തും പരിസരങ്ങളിൽ വെള്ളം കെട്ടികിടക ത്തെ നോക്കുക. ഓരോ അസുഖങ്ങൾ വരാതിരിക്കാൻ വ്യക്തിശുചിത്വവും അനിവാര്യമാണ്. ദിവസവും രണ്ടു നേരം കുളിക്കുക, പല്ല് തേക്കുക പോഷകാഹാരങ്ങളും പച്ചക്കറികളും കഴിക്കുക. പ്രകൃതിയെ മലിനമാകാതിരിക്കുക.


AMEYACHANDRAN. P
3 B ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം