ഇത്തിരി കുഞ്ഞൻ

ഡ്രോണത് പറന്നതു വരുന്നു
ആളുകൾ ഓടുന്നു
ലോക്ക്ഡൗണോ....
ലോക്ക്ഡൗൺ
മാസ്ക് ധരിച്ച് നടക്കുന്ന
പോലീസുകാരെ കണ്ടോളൂ....
ലോകമാകെ നടുങ്ങി നിൽക്കുന്നു
വീഥിയാണെങ്കിൽ വിജനം
എല്ലാമൊരു ഇത്തിരിക്കുഞ്ഞൻ
കൊറോണ കാരണം
ഇവനാണിപ്പോൾ നമ്മുടെ വില്ലൻ
പത്രത്തിലിവൻ
ടി.വിയിലിവൻ
സ്മാർട്ട് ഫോണുകളിലും ഇവൻ
എവിടെ നോക്കിയാലും ഇവനാണ്
പ്രധാന വാർത്ത
കൊറോണ അല്ലെങ്കിൽ
കോവിഡ് 19
ഇവനാണ് ലോകം
നടുക്കിയ വില്ലൻ
അതിജീവിക്കും
നമ്മളതിജീവിക്കും
പ്രളയത്തേയും
നിപയേയും പോലെ.......

ശ്രേയ ടി.പി
7 എ ചൊക്ലി യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത