ശുചിത്വം

സ്കൂൾഅടച്ചപ്പോൾഎന്നുടെ സന്തോഷo പറയാതെ വയ്യെൻ്റെകൂട്ടുകാരെ
പിന്നെയാ സന്തോഷം പെട്ടെന്നു തന്നെ സന്താപം ആയല്ലോ കൂട്ടുകാരെ
കേൾക്കണം നിങ്ങളെൻ സങ്കടത്തിൻ കഥ
നിങ്ങളുംഎന്നെപ്പോലായിരിക്കാം
നേരംവെളുത്താലോ കേൾക്കുന്ന കാര്യങ്ങൾ
കൊറോണയൊന്നൊരു പേരു മാത്രം
എന്തെന്നറിയില്ലഎങ്ങനെയെന്നറിയില്ല
കൊറോണയു കോവിഡുംഒന്നു തന്നെ
മുറ്റത്ത് ഇറങ്ങാനോ പാടില്ല പോലും
കളിയില്ല ചിരിയില്ല ഒന്നുമില്ല
വീട്ടിനകത്ത് കഴിയണം പോലും
ആരെയും കാണുവാൻ പാടില്ല പോലും
കൂട്ടർ ഇല്ലല്ലോ കൂട്ടുകാരി ഇല്ലല്ലോ
എന്തു ചെയ്യണമെന്ന് അറിയില്ലല്ലോ
എങ്ങനെവന്നിതുഎപ്പോഴോ വന്നിതു
ചൈനയിൽ വന്നൊരു മാരിയല്ലോ
ഇന്നിതു നമ്മുടെ നാട്ടിലും വന്നപ്പോ
ലോക്ഡൗണിലായല്ലോ നമ്മളെല്ലാം
പടരാതിരിക്കുവാൻ ഇനിയെന്തുമാർഗമെന്നോർത്തു ഞാൻ
സങ്കടപ്പെട്ടു പോയി
ഹാൻഡ് വാഷും സാനി- റ്റൈസറും മാസ്കും
രക്ഷപ്പെടാനുള്ള മാർഗമത്രേ
കൈയ്യും മുഖവും ഹാൻഡ് വാഷുപയോഗിച്ചിടക്കിടെ
കഴുകണമെന്നു പോലും
മാസ്ക് ഉപയോഗിക്കാതിറങ്ങരുതെന്നമ്മ
എപ്പോഴുമെപ്പോഴും പറഞ്ഞിടുന്നു
തുമ്മണമെങ്കിലും ചുമയ് ക്കണമെങ്കിലും
തൂവാല കൊണ്ട് വായ് മൂടിടേണം
എല്ലാരുമിപ്പോൾ ഒരു മീറ്റർഅകലത്തി -
ലാണിരിപ്പും നടപ്പും കിടപ്പുമെല്ലാം
വ്യക്തി ശുചിത്വവും പരിസര ശുവിത്വവുമില്ലെങ്കിൽ ഇങ്ങനെ വന്നിടുന്നു
ഇനിയുള്ള നാളുകൾ പാഴാക്കാൻ ഇല്ലല്ലോ
ഈയൊരു ചിന്തയതൊന്നുമാത്രം
വീടും പരിസരവും ശുചിയാക്കീടുവാൻ നാമിനിയുമൊരു മാത്രവൈകിടേണ്ട
 

അൻവിത റിഗേഷ്
3 എ ചെമ്പിലോട് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത