അതിജീവനം

 


പ്രതിരോധിക്കാം നമ്മൾക്കൊന്നായ്
അതിജീവിക്കാം ഈ ദുരന്തം
ക്രൂരനാമീ കൊറോണയെ
സോപ്പിട്ടകറ്റി നിർത്തിടാം
വ്യക്തി ശുചിത്വം പാലിച്ചിടാം
സാമൂഹിക അകലം സൂക്ഷിച്ചിടാം
ഭയമല്ല വേണ്ടതീ വേളയിൽ കൂട്ടരെ
കരുതലാണാവശ്യമെന്നോർക്കുക
നാടു വിഴുങ്ങുന്ന ഈ മഹാമാരിയെ
ഭീതിയില്ലാതെ നാം നേരിടേണം
മാസ്ക്കുണ്ട് സാനിറ്റൈസറുണ്ട്
പൊരുതീടും നമ്മൾ ഒന്നായ്
ഭയമല്ല കരുതലാണടിയുറച്ചാൽ
നാളെ അതിജീവനത്തിൻ
കഥ പറയാം
 
 


കീർത്തി എസ് എസ്
6C ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത