ചെങ്ങളായി

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്ക് ലെ ഒരു ഗ്രാമമാണ് ചെങ്ങളായി

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമമാണ് ചെങ്ങളായി. വളപട്ടണം ചെന്നു ചേരുന്ന ചെങ്ങളായി പുഴയുടെ തീരത്തുള്ള അതി മനോഹരമായ ഗ്രാമമാണ് ഇത്. ഏഴിമലയിൽ നിന്നും ബാംഗ്ലൂരി‍ലേക്കുള്ള സംസ്ഥാന പാത ഇതിലൂടെ കടന്നു പോകുന്നു. 2001 - ലെ കണക്കെടുപ്പ് പ്രകാരം 14883 ജനങ്ങൾ ഇവിടെ വസിക്കുന്നു.ഇതിൽ 7636 സ്ത്രീകളും 7247 പുരുഷന്മാരും ഉൾപ്പെടുന്നു. ചെങ്ങളായി , പരിപ്പായി, വളക്കെ , ചുഴലി തുടങ്ങി 18 വാർഡുകൾ ഉൾപ്പെടുന്നത്താണു ചെങ്ങളായി പഞ്ചായത്തു്.

പ്രധാന സ്ഥാപങ്ങൾ

കാല പഴക്കം കൊണ്ട്കേരളത്തിലെ തന്നെ ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നായ 'ചെങ്ങളായി യു പി സ്കൂൾ' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ചെങ്ങളായി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന 'ചെങ്ങളായി മാപിള എ എൽ പി സ്‌കൂളും' ചെങ്ങളായി ഗ്രാമപഞ്ചായത്ത്‌ ലൈബ്രറിയായ ' ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാലയും' ചെങ്ങളായിലാണ് സ്ഥിതി ചെയ്യുന്നത്.