സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഴയ കാലത്തു അപേക്ഷിച്ച് ഇന്ന് ഭൗതികമായും ആക്കാദമികമായും ഒരുപാട് മുന്നിലാണ് ചുഴലി ഈസ്റ്റ്‌ എ എൽ പി സ്കൂൾ എത്തിനിൽക്കുന്നത്. മെച്ചപ്പെട്ട ക്ലാസ്സ്‌ മുറികളും പാചകമുറികളും പ്രീപ്രൈമറി ക്ലാസ്സുമടക്കം മെച്ചപ്പെട്ട ഭൗതികസൗകര്യം ഇന്ന് ഈ സ്കൂളിനുണ്ട്. അക്കാദമികതലത്തിലും മത്സരപരീക്ഷകളിലും ശാസ്ത്രമേള കലോത്സവങ്ങളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മുൻപന്തിയിൽ ആണ്.

എട്ട് പതിറ്റാണ്ടിലേറെയായി ചുഴലി കിഴക്കേമൂലയിലെ പ്രദേശത്തെ ജനതയ്ക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ വിദ്യാലയം സാമൂഹിക സാംസ്‌കാരിക മേഖലയിൽ ഒരുപാട് പ്രതിഭാശാലികളെ ഉണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും അക്കാദമിക ഭൗതികപശ്ചാത്തല മേഖലയിൽ പുതിയ മുന്നേറ്റം കാലഘട്ടം ആവശ്യപ്പെടുമ്പോൾ നമ്മുടെ വിദ്യാലയത്തിനുണ്ടാകുന്ന പരിമിതികൾ തരണം ചെയ്തുകൊണ്ട് ദീർഘവീക്ഷണമുള്ള അക്ഷര സ്നേഹികൾ തെളിച്ച പാതയിലൂടെ ഈ വിദ്യാലയം ഒരു മുന്നേറ്റം ആഗ്രഹിക്കുന്നു.

ഇന്ന് ഈ സ്കൂളിൽ 60ൽ താഴെ കുട്ടികൾ ആണ് ഉള്ളത് എങ്കിലും പ്രീ പ്രൈമറി അടക്കം 80ൽ കൂടുതൽ കുട്ടികളെ മുന്നോട്ടു നയിക്കാൻ സ്കൂളിന് കഴിയുന്നുണ്ട്.4അധ്യാപകരും 2പ്രീ പ്രൈമറി അധ്യാപകരും പാചക തൊഴിലാളികളും അടക്കം 7ജീവനക്കാരാണ് സ്കൂളിൽ ഉള്ളത്. ഭൗതികസാഹചര്യമാകട്ടെ മറ്റു സ്കൂളുകളെ അപേക്ഷിച്ച് വളരെ മുൻപന്തിയിൽ തന്നെയാണ്. പ്രത്യേക ക്ലാസ്സ്‌ മുറികളും പ്രീ പ്രൈമറിക്ക് പ്രത്യേക കെട്ടിടവും ഉണ്ട്. എല്ലാമുറികളിലും ഫാൻ ലൈറ്റ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

സ്കൂളിലെ എല്ലാ അധ്യാപകരും തങ്ങളുടെ കുട്ടികളിൽ പരമാവധി പഠനനേട്ടങ്ങൾ എത്തിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സമൂഹത്തിനും വളരെ നല്ല കാഴ്ചപ്പാടാണ് ചുഴലി ഈസ്റ്റ്‌ എ എൽ പി സ്കൂളിനെകുറിച്ചുള്ളത്. പാഠ്യ പാഠ്യേതര വിഷയങ്ങളിലും എൽ എസ് എസ് സ്കോളർഷിപ്പ് ലും ശാസ്ത്രമേള കളിലും കുറേ വർഷങ്ങളായി മുന്നേറ്റമുണ്ടാക്കാൻ ഈസ്റ്റ് എ എൽ പി സ്കൂളിൽ കഴിയുന്നുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി സ്കൗട്ട് ആന്റ് ഗൈഡിന്റെ സജീവ പ്രവർത്തനവും നടന്നുവരുന്നു. ഇനിയും ഒരുപാട് പ്രതീക്ഷകളിലൂടെയും സ്വപ്നങ്ങളിലൂടെ യുമാണ് ചുഴലി ഈസ്റ്റ് എ എൽ പി സ്കൂൾ കടന്നുപോകുന്നത്.

ദീർഘവീക്ഷണമുള്ള ഒരുപാട് അക്ഷര സ്നേഹികൾ തെളിച്ച പാതയിലൂടെ വിദ്യാഭ്യാസം പുതിയ കാലത്ത് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോകാൻ ഞങ്ങളുടെ വിദ്യാലയം ഇന്നും സന്നദ്ധമാണ്.