ജൂലൈ 21 -ചാന്ദ്രദിനം ,വളരെ വിപുലമായി ആചരിച്ചു . മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ ഓർമക്കായാണ് ചാന്ദ്രദിനം ആചരിക്കുന്നത് .ചാന്ദ്രദിനവുമായി ബന്ധപെട്ടു സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു . അസംബ്ലിയിൽ പ്രഥമാധ്യാപകൻ ചാന്ദ്രദിനത്തെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും വിശദമായി പറഞ്ഞു .വിദ്ധാർത്ഥികൾ ചാന്ദ്രഗാനം ആലപിച്ചു .നീൽ ആംസ്ട്രോങ് ആയി എബിൻ നിർമൽ പരിചയപ്പെടുത്തി .സുബിത ടീച്ചർ ചന്ദ്രനെക്കുറിച്ചു വിദ്ധാർത്ഥികൾക്ക്  ക്ലാസ്  എടുത്തു .

പ്രഥമാധ്യാപകൻ ചാന്ദ്രദിന ക്ലാസ്സ് എടുക്കുന്നു

                                ആദ്യ ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനം എല്ലാ ക്ലാസ്സുകാർക്കുമായി നടത്തി. കുട്ടികൾക്കായി റോക്കറ്റ് നിർമ്മാണം , ചാന്ദ്രദിന  പോസ്റ്റർ ,ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ ,ഭ്രമണം ,പരിക്രമണം ,കറുത്തവാവ് ,ചന്ദ്രഗ്രഹണം  എന്നിവയെക്കുറിച്ചു 5 ,6 ,7  ക്ലാസ്സുകളിലായി ക്ലാസുകൾ എടുത്തു .ചന്ദ്രയാത്രയെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ വ്യക്തമായി കുട്ടികളിലേക്ക് എത്തിക്കാൻ ദിനാചരണത്തിലൂടെ സാധിച്ചു .

"https://schoolwiki.in/index.php?title=ചാന്ദ്ര_ദിനം&oldid=2627968" എന്ന താളിൽനിന്ന് ശേഖരിച്ചത്