ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/കൂട്ടിലടക്കപ്പെട്ട മനുഷ്യർ

കൂട്ടിലടക്കപ്പെട്ട മനുഷ്യർ

കിളികൾ ആർത്തുല്ലസിച്ച് പറക്കുകയാണ്. ഈ മനുഷ്യർക്ക് എന്തുപറ്റി? 'ആരെയും പുറത്തു കാണാനില്ലല്ലോ?' എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. പനംന്തത്ത പറഞ്ഞു. ഇതുകേട്ട് ചിണ്ടൻ മൂങ്ങ നീട്ടി മൂളി.'" മൂ... " എന്തുതന്നെയായാലും ഞങ്ങൾക്ക് സുഖമായി എവിടെയും പറക്കാം. എന്നിട്ട് തത്ത പറഞ്ഞു. 'അങ്ങനെയൊന്നും പറയല്ലേ, പാവം ഞങ്ങളെപ്പോലെ അവർക്കും ജീവവായു വേണ്ടേ?.. ' അവർക്കും ആ വിചാരം നമ്മളെ കുറിച്ചും ഉണ്ടായിരുന്നില്ലല്ലോ..? നീ പറഞ്ഞതൊക്കെ ശരിയാണ്, പക്ഷേ പാവമല്ലേ മനുഷ്യർ. പാപമോ? ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തല്ലു കൂടിയവർ ഇപ്പോൾ ഇപ്പോൾ ഇതാ., ലോകം കാണാതിരിക്കുന്നു. നമുക്കൊന്ന് അവരുടെ അടുത്തു പോയി നോക്കാം. തത്ത പറഞ്ഞു. അയ്യോ വേണ്ട, മനുഷ്യർക്ക് മുഴുവനും കൊറോണയാണെന്നാണ് കേട്ടത്. മൂങ്ങയൊന്ന് ഇരുത്തി മൂളികൊണ്ട് പറഞ്ഞു. ഞങ്ങൾക്കൊന്നും മാസ്കും, ഗ്ലൗസുമൊന്നും കിട്ടിയില്ലല്ലോ? തത്ത പറഞ്ഞു. ഹാ... എന്തായാലും വരുന്നത് വരട്ടെ. നമുക്കൊന്ന് പോയി നോക്കാം ആ മനുഷ്യൻ വളരെ കൗതുകത്തോടെ തത്തയെ സൂക്ഷിച്ചുനോക്കി. എന്താ മനുഷ്യ ഇങ്ങനെ അടച്ചുപൂട്ടി ഇരിക്കുന്നത്? മൂങ്ങ ഗൗരവ ഭാവത്തിൽ ചോദിച്ചു. എന്തു പറയാനാ.. പക്ഷികളെ.. ഞങ്ങൾക്ക് ഈ ഗതി വരുമെന്ന് ഒരിക്കലും കരുതിയില്ല. നിങ്ങളെയൊക്കെ പിടിച്ച് കൂട്ടിൽ ഇടുമ്പോൾ ഞങ്ങൾ സന്തോഷിച്ചിരുന്നു. എന്നാൽ രണ്ട് ദിവസം വീട്ടിൽ ഇരുന്നപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഞങ്ങൾ നിങ്ങളോട് എത്ര ക്രൂരമായാണ് പെരുമാറിയത്. <
മാപ്പ് മാപ്പ് മാപ്പ്.

നിവേദ
3 എ ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ