കരുതൽ

എന്നമ്മതൻ കൈകൾ തലോട‍ും കര‍ുതലായ്...
എന്നിലെയെന്നെ ഞാൻ കാണാതിരിക്ക‍ുമ്പോൾ
നമ്മിലെ നമ്മെ നാം കാണാതിരിക്ക‍ുമ്പോൾ
ആദ്യം കര‍ുതലായ് പിന്നെ രൗദ്രമായ്
കാണ‍ും പ്രക‍ൃതിയെ... ലോകത്തിന്നമ്മയെ...

ഓടിനടന്ന‍ുല്ലസിച്ചോരൊക്കെയ‍ും
ഇന്നീ നാല‍ുമതിൽ കെട്ടിന്ന‍ുള്ളിലായ്...
ദ‍ൃഷ്‍ടിക്കജ്ഞനാമൊര‍ു രോഗാണ‍ുവല്ലേ...
ഇന്നീ ലോകം ഭരിക്ക‍ുന്നതോർക്കണം.

സ്വയം കര‍ുതലായ് മാറണം
വര‍ും ദിനങ്ങളിൽ ഒര‍ുമയായ് നിൽക്കണം.
അഹംഭാവം അലിയണം
അറിയണം നാമൊന്ന‍ുമല്ലീ ഭൂവിൽ വല‍ുതായ്
ഒന്ന‍ുമാത്രമവശേഷിക്ക‍ും നമ്മ‍ുടെ
നന്മമാത്രമതെന്ന‍ും ഓർക്ക‍ുക.

ഐശ്വര്യലക്ഷ്‍മി ആർ എസ്
9 K ഹൈസ്‍ക‍ൂൾ ഫോർ ഗേൾസ്, കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത