2021 July 8 ന് കണിച്ചു കുളങ്ങര ഗേൾസ് ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഔപചാരിക ഉത്ഘാടനം ഓൺലൈനായി നടന്നു. അദ്ധ്യാപകനും നാടൻപാട്ട് ഗവേഷകനുമായ ശ്രീ പുന്നപ്ര ജ്യോതികുമാറാണ് ഉത്ഘാടനം നിർവ്വഹിച്ചത്. വിദ്യാരംഗം കലാസാഹിത്യ വേദി എന്ന പേരിൽ ഒരു സ്ക്കൂൾ തല വാട്ട്സ് ആപ് group രൂപീകരിക്കുകയും കുട്ടികളുടെ കലാ സാഹിത്യവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്യുന്നു.