നിൻ ചാരുത

     
മഴയുടെ തനിമയിൽ ഉണരുന്ന പുഷ്പമേ..
എൻ കണിയാണെന്നും നിന്റെ ഭംഗി..
സൗന്ദര്യ ലഹരിയിൽ കുളിചൊരുങ്ങി നീ
കാമമുണർത്തുന്നു എന്നുമെന്നിൽ
നീയായ്‌ വർണ ശലഭമായ് ജീവിതം
നീയായ് മാറുന്നു ജീവിതസാന്ത്വനം
എൻ ചുടുമേനിയിൽ തൊട്ടു പുണർത്തി നീ
ശൈത്യം പകർത്തുന്നു എൻ മെയ്യിലും
ഒരിക്കലെൻ ഹൃത്തിൽ വസന്തം വിരിയിച്ച
എൻ കളിതോഴി നീ പോകരുതേ...
ധൈര്യം കൊടുക്കുവിൻ ജീവിതം വാങ്ങുവിൻ
മാതൃക കാട്ടുകയെന്നുമെന്നിൽ
കാമമുണർത്തുന്ന നിൻ ചൊടി കൊണ്ടവർ
ആനന്ദമാടുന്നു ക്രൂരതയായ്
കണ്ണുകൾ കൊണ്ട് സഹിക്കവെ വയ്യ നീ
ഹൃത്തു പിടഞ്ഞു കൊഴിഞ്ഞു വീണു..
നിൻ കാലമത്രയും നിന്നെ തഴുകി ഞാൻ
എന്നെ തനിച്ചാക്കി പോകുമോ നീ...
എൻ കൂടെ നിൽക്കു നീ എൻ പ്രിയ തോഴി നീ
എന്നെ തനിച്ചാക്കി പോകുമോ നീ........
       

അർച്ചന. വി.പി
9 D ഗേൾസ്.എച്ച്.എസ് വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത