കൊറോണ എന്നൊരു വ്യാധി പടർന്നു
ലോകമെമ്പാടും ഞെട്ടി വിറച്ചു
ചൈനയിൽ നിന്നും പടർന്നു തുടങ്ങി
രാജ്യമെങ്ങും കൊറോണ പടർന്നു
സർക്കാരും പോലീസും നെട്ടോട്ടമോടി
കൊറോണയിൽ നിന്നും ജനങ്ങളെ മുക്തരാക്കാൻ .
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായ്
സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
വീട്ടിൽ നല്ല ശുചിത്വത്തോടെ
ജനങ്ങളെല്ലാം കരുതിയിരിക്കണം
വലിയവനെന്നോ ചെറിയവനെന്നോ
എല്ലാവരേയും കൊറോണ തകർത്തു
എത്ര ജനങ്ങൾ നിരീക്ഷണത്തിൽ
എത്ര ജനങ്ങൾക്ക് ജീവൻ പൊലിഞ്ഞു
ലോകമെമ്പാടും കുടുങ്ങിക്കിടക്കുന്നു
കണ്ണീര് തോരാതെ സജ്ജനങ്ങൾ
ജാതിയും മതവുമൊന്നുമില്ലാതെ നമുക്കൊത്തൊരുമിച്ച് പ്രവർത്തിക്കാം
കൊറോണയെന്ന മഹാമാരിയെ
ഈ ലോകത്ത് നിന്ന് തുടച്ചുനീക്കാം