ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഏതൊരു രാജ്യത്തിൻറെയും സുസ്ഥിരത അവിടുത്തെ ജനങ്ങളുടെ ആരോഗ്യത്തിൽ അധിഷ്ഠിതമാണ്. ജനങ്ങളുടെ ആരോഗ്യത്തിന് വേണ്ടി എല്ലാ രാജ്യക്കാരും ധനവും സമയവും അധ്വാനവും ചെലവഴിക്കുന്നുണ്ട് എന്നത് ഈ അവസരത്തിൽ നാം കണ്ടതാണ്. നല്ല ആരോഗ്യം എന്നത് നല്ല വണ്ണമുള്ള ശരീരം നല്ല ഉയരം എന്നിവയൊക്കെയാണ് എന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. നല്ല ആരോഗ്യം എങ്ങിനെയൊക്കെ ഉണ്ടാക്കിയെടുക്കാം എന്ന് വിശകലനം ചെയ്യേണ്ട അവസരമാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ളത്. ആരോഗ്യ പരിപാലനത്തിൽ ഏറ്റവും മുഖ്യമായ പങ്കുവഹിക്കുന്നത് ശുചിത്വം എന്നതിലാണ്. ശുചിത്വത്തിന് റെ ഒട്ടേറെ വശങ്ങളെപ്പറ്റി നമുക്കു ചിന്തിക്കാം. വൃത്തിയുള്ള ഭക്ഷണം ഒരു പ്രധാന ഘടകമാണ്. ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ മുതൽ പാകം ചെയ്ത ഭക്ഷണം പാത്രങ്ങളിൽ വിളമ്പുന്നത് വരെയുള്ള ശുചിത്വം പ്രധാനമാണ്. ഭക്ഷണം കഴിക്കുമ്പോൾ ഉള്ള ശരീര ശുചിത്വം അതുപോലെ തന്നെ പ്രധാനമാണ്. ശരീരത്തിൻറെ ബാഹ്യ ഭാഗങ്ങളിലെ ശുചിത്വം പോലെ തന്നെ പ്രധാനമാണ് ശരീരത്തിൻറെ ആന്തര ഭാഗങ്ങളിലെ ശുചിത്വവും. ശരീരത്തെ ദുഷിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കിയാൽ ദഹനവ്യവസ്ഥയിൽ ഉണ്ടാകുന്ന അസുഖങ്ങൾ ഒഴിവാക്കാൻ നമുക്ക് കഴിയും. നമ്മുടെ വീടും പരിസരവും നാം പെരുമാറുന്ന മറ്റ് ഇടങ്ങളും നാം സഞ്ചരിക്കാൻ ഇടയുള്ള വഴികളും പൊതുസ്ഥലങ്ങളും ഓഫീസുകളും വാഹനങ്ങളും എല്ലാം ശുചിത്വത്തോടുകൂടി സൂക്ഷിച്ചാൽ മാത്രമേ ആരോഗ്യമുള്ള ഒരു ശരീരം നമുക്ക് നിലനിർത്താൻ കഴിയുകയുള്ളൂ. അതോടൊപ്പം തന്നെ നമ്മുടെ ശരീരം ഏതുസമയത്തും ശുചിയായി നിലനിർത്താനുള്ള പ്രവർത്തനങ്ങളും നാം ചെയ്തുകൊണ്ടേയിരിക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക എന്നത് വളരെ അത്യാവശ്യമായ ഘടകമാണ്. നിത്യേന അലക്കിത്തേച്ച വസ്ത്രം ധരിക്കുന്നത് കൊണ്ട് രോഗാണുക്കളെ തടയാനും നമുക്ക് സാധിക്കുന്നു. ഇങ്ങനെ എല്ലാ കാര്യങ്ങളിലും ശുചിത്വം പാലിച്ചു ആരോഗ്യത്തോടുകൂടി ജീവിച്ചാൽ ശുചിത്വാധിഷ്ഠിതമായ ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കാൻ നമുക്ക് സാധിക്കും.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |