ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

2022-23 വരെ2023-242024-25

2019 നവംബർ മാസം പതിമൂന്നാം തീയതിയാണ് ഗവൺമെന്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയും സഹജീവിസ്നേഹവും പ്രകൃതി സ്നേഹവുമുള്ള നിയമം സ്വമേധയ അനുസരിക്കുന്ന ഉത്തമ പൗരന്മാരെ വാർത്തെടുക്കാനുള്ള പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്.  സ്വഭാവരൂപീകരണത്തിന് പ്രാധാന്യം നൽകി ഉന്നത മൂല്യബോധവും ഉയർന്ന ലക്ഷ്യവും കൈവരിക്കുന്നതിന് ഒരു കുട്ടിക്ക് ഇതിലൂടെ സാധിക്കുന്നു.

        ലോകാരോഗ്യ സംഘടന ലോകത്തിലെ എല്ലാത്തരത്തിലുള്ള കുട്ടികളും നേടി ഇരിക്കേണ്ട 10 ജീവിതനൈപുണികളെ കുറിച്ച് പറയുന്നുണ്ട്. ഈ പദ്ധതിയിലൂടെ കേഡറ്റുകൾ ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്ന ഈ 10 ജീവിത നൈപുണികൾ  സ്വയാത്തമാക്കുന്നുണ്ട്. എസ്ഡിപിഐ ട്രെയിനിങ്ങിന് രണ്ടായി തരംതിരിച്ചിരിക്കുന്നു. ഇൻഡോർ ട്രെയിനിങ്, ഔട്ട്ഡോർ ട്രെയിനിങ് എന്നു പറയും. ഇൻഡോർ മാനുവൽ തയ്യാറാക്കിയിരിക്കുന്നത് 7 ഡയമെൻഷനുകൾക്ക് പ്രാധാന്യം നൽകികൊണ്ടാണ്. ശാരീരികം, വൈകാരികം, ധാർമികം, ചിന്താപരം, സംരംഭകത്വം സാമൂഹികം, പാരിസ്ഥിതികം എന്നിവയാണ് ഈ 7 ഡയമെൻഷനുകൾ. കൂടാതെ ഐക്യരാഷ്ട്രസംഘടന നൽകിയിട്ടുള്ള ഓരോ രാജ്യവും 2030 മുൻപ് കൈവരിക്കേണ്ട 17 sustainable development ഗോളുകളും ഈ പദ്ധതിയുടെ ഇൻഡോർ മാനുവലിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്റർ മാനുവലിൽ പ്രോജക്ടുകൾക്ക് ആയി 36 മണിക്കൂറും ഇൻഡോർ ക്ലാസിൽ ആയിട്ട് 54 മണിക്കൂറും ഉൾപ്പെടുത്തിയുണ്ട്. അങ്ങനെ ആകെ 90 മണിക്കൂറുകൾ ഇന്റർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

     ഔട്ട്ഡോർ മാനുവലിൽ കേഡറ്റുകൾക്ക് അച്ചടക്കം ഉണ്ടാകുവാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള ആക്ടിവിറ്റികൾ ആണ് അടങ്ങിയിരിക്കുന്നത്. 130 മണിക്കൂറാണ് outdoor ട്രൈനിങ്ങിനായി നിർദേശിച്ചിരിക്കുന്നത്. പരേഡ്, ഫിസിക്കൽ ട്രെയിനിങ്, യോഗ, എയ്റോബിക്സ് എന്നിവ ഔട്ട്ഡോറിന്റെ സിലബസിൽപ്പെടുന്നു.

      കൂടാതെ രണ്ടു തരത്തിലുള്ള ക്യാമ്പുകൾ SPC യുടെ ഭാഗമായി നടത്തി വരുന്നു. റെസിഡൻഷ്യൽ ക്യാമ്പും, നോൺ റെസിഡൻഷ്യൽ ക്യാമ്പും. ഓണം, ക്രിസ്മസ്, വേനലവധി എന്നിവയോടാനുബന്ധിച്ചു ക്യാമ്പുകൾ നടത്തുന്നു. കൂടാതെ വിവിധ തരത്തിലുള്ള ഫീൽഡ് തൃപ്പുകളും സിലബസിന്റെ ഭാഗമായി ഉണ്ട്.  ഒൻപതു തരത്തിലുള്ള കമ്മ്യൂണിറ്റി പ്രൊജക്ടുകൾ SPC യുടെ മാത്രം പ്രത്യേകതയാണ്.

  തുടർന്ന് 2020-2021 അധ്യയയനവർഷം ഓൺലൈനായി തന്നെയാണ് എസ് പി സി യുടെ സെലക്ഷൻ ടെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ക്ലാസ്സുകളും പ്രവർത്തനങ്ങളും എല്ലാം ഓൺലൈനിൽ തന്നെ നടന്നു. തുടർന്ന് 2021 2022 ധ്യാന വർഷത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഓൺലൈനിൽ തന്നെയാണ് നടത്തിയത്. ഓൺലൈൻ ക്‌ളാസുകളും പ്രവർത്തനങ്ങളും 2021 ഡിസംബർവരെ തുടർന്നുപോന്നു. പിന്നീട്  SPC directoate ന്റെ നിർദേശപ്രകാരം സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു ഭംഗിയായി നടത്തിവരുന്നു. 31.12.21, 01.01.22 എന്നീ തീയതികളിൽ ക്രിസ്ത്മസ് അവധിക്കാല ക്യാമ്പ് സ്കൂളിൽ വച്ച് നടത്തി. ആക്ടിവിറ്റി കലണ്ടർ പ്രകാരം പ്രവർത്തനങ്ങൾ നടത്തിവരുന്നു














2022= 2023 പ്രവർത്തനങ്ങൾ

ജൂൺ 2 - പരിസ്ഥിതി ദിനത്തോടന‍ുബന്ധിച്ച് മികച്ച കർഷകനും, സർവോപരി പ്രകൃതിസ്നേഹിയുമായ ശ്രീ കെ.ജെ സെബാസ്റ്റ്യൻ സർ

SPC കൂട്ടികളൂമായി സ്‍കൂളിൽ വൃക്ഷത്തെ നട്ട‍ു.