ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/തിരികെ വിദ്യാലയത്തിലേക്ക് 21

ജിഎച്ച്എസ് മണ്ണഞ്ചേരിയിലെ ഏറ്റവും നിറപ്പകിട്ടാർന്നതും മനംകുളിർപ്പിക്കുന്നതുമായിരുന്നു പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ.ഓരോ അവധിക്കാലവുംതങ്ങളുടെ കൂട്ടുകാരോടൊപ്പം ഓർമകളുടെ  മാധുര്യം നുകരാൻ അവരെത്തി പഴയ സ്കൂൾ അങ്കണത്തിലേക്ക് .ക്ലാസ് മുറികളിലേക്കും പഴയഇരിപ്പിടങ്ങളിലേയ്ക്കും  കണ്ണോടിച്ചപ്പോൾ ഓർമ്മകളുടെ വേലിയേറ്റങ്ങൾ അവരെ ഓരോരുത്തരെയും കൊച്ചുകുട്ടിയാക്കി മാറ്റി. Atal Tinkering lab, library, Science Park, Computer lab, ആകർഷകമായ ഡിജിറ്റൽ class മുറികൾ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ അവരെ ഓരോരുത്തരെയും അത്ഭുതപ്പെടുത്തി.മണ്ണഞ്ചേരി സ്കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയത്  ഒരുവട്ടംകൂടി -95 എസ്എസ്എൽസി ബാച്ച് ആണ് . അലിക്കുഞ്ഞ് ആശാൻ ചെയർമാനും ബിനുമോൻ വികെ ജനറൽ കൺവീനറുമായി സംഘടിക്കപ്പെട്ട  ഓർമ്മകളുടെ പുന സംഗമം എന്തുകൊണ്ടും ഹൃദ്യമായ പുതിയൊരനുഭവം കൂടിയായിരുന്നു ഓരോ പുനസമാഗമത്തിനും ഓരോരോസമ്മാനങ്ങൾ അവർ തങ്ങളുടെ വിദ്യാലയത്തിന് കൈമാറി. ഡിജിറ്റൽ ക്ലാസ്സ് മുറികളിലേക്ക് ആവശ്യമായ പ്രൊജക്ടർ,ഫാനുകൾ മൈക്ക് സെറ്റ് ഇവ അവയിൽ ചിലതുമാത്രം. 100% വിജയം എന്ന സ്വപ്നം സ്കൂൾ നേടിയപ്പോൾ ആ സന്തോഷത്തിൽപങ്കാളികളാവാനുംഅവർ മറന്നില്ല. മെറിറ്റ് ഈവനിംഗ് പരിപാടിയിൽ ബാച്ചിന്റെ ആദരവ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുജാതകുമാരി ടീച്ചർ ഏറ്റുവാങ്ങി.ഗുരുവന്ദനത്തിലും അവർ വ്യത്യസ്തത പുലർത്തി ,ഓർമ്മയിൽ ഈ ദിനം മറയാതിരിക്കാൻ രാകേഷ് അൻസേര, കലേഷ് പൊന്നപ്പൻ എന്നീ കലാകാരന്മാർ തത്സമയം വരച്ച എല്ലാ ഗുരുജനങ്ങളുടേയും ഛായാചിത്രങ്ങൾ പൊതുവേദിയിൽ വച്ച് നൽകുമ്പോൾ പ്രിയ അധ്യാപകരുടെ കണ്ഠമിടറുന്നതും കണ്ണുകളിൽ നനവ് തൂകിയതും സംഘാടകർക്ക് ആത്മനിർവൃതിയുടെ നിമിഷങ്ങൾ സമ്മാനിച്ചതോടൊപ്പം നമ്മുടെ വിദ്യാലയം ഗുരു ശിഷ്യ ബന്ധത്തിന്റെ..പൂർണ്ണതയ്ക്ക് സാക്ഷിയായി മാറി.

      നമ്മുടെ സ്കൂളിലെ ഇന്നത്തെ കുട്ടികൾക്ക് പ്രചോദനവും പ്രതീക്ഷയുമാണ് പൂർവ വിദ്യാർത്ഥി സംഗമങ്ങൾ.