വിദ്യാരംഗം

2021-22 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം ജൂലൈ 19-ന് വൈകിട്ട് 7 മണിക്ക് online ആയി നടന്നു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലത എസ് നായർ അദ്ധ്യക്ഷത വഹിച്ചു, പ്രശസ്ത ബാലസാഹിത്യകാരനും അധ്യാപകനുംമായ ശ്രീ. അബ്ദുൽ കരീം സാർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അധ്യാപകരും പി.ടി.എ പ്രതിനിധികളും ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ 9മണിക്ക് ഉദ്ഘാടന ചടങ്ങ് അവസാനിച്ചു. തുറവൂർ ഉപജില്ലയുടെയും ,ചേർത്തല ഉപജില്ലയുടെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ  പത്താം ക്ലാസിലെ ഗുരുകാന്തി പങ്കെടുത്തു. പദ്യപാരായണത്തിൽ അഞ്ചാം ക്ലാസ്സിലെ സായ് ലക്ഷ്മിയും പങ്കെടുത്തു.സ്കൂൾ തലത്തിൽ വായനാമത്സരം ,പദ്യപാരായണം, പ്രസംഗം, നാട്ടൻപാട്ട് എന്നി മത്സരങ്ങൾ നടത്തി.