കായലും പുഴകളും നദിയും നിറഞ്ഞു
ആർത്തലച്ചെത്തുന്ന മഴവെള്ള പാച്ചിലിൽ
വൻമരച്ചിലകൾ അതിൽ മറഞ്ഞു
അന്തിക്ക് പക്ഷികൾ കലപില കൂട്ടുന്നു
സമ്പത്തിൻ മടിത്തട്ടിലുറങ്ങുന്നോരും
അന്തിമയങ്ങാൻ കൂരയില്ലാത്തോരും
പള്ളിക്കൂടത്തിൻ തിണ്ണയിൽ മയങ്ങുന്നു
റോഡുകൾ പാലങ്ങളൊക്കെയും മുങ്ങി
കുളവും പറമ്പുമേതന്നറിയില്ല