ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ആരോഗ്യ പൂർണമായ ജീവിതത്തിന് ശുചിത്വം പാലിക്കേണ്ടതാണ്. പകർച്ചവ്യാധികൾ, ത്വക് രോഗങ്ങൾ, ബാക്ടീരിയ, ഫംഗസ് ,വൈറസ് ഇവ വരുത്തുന്ന രോഗങ്ങളെ തടയാൻ ശുചിത്വം പാലിക്കുന്നതിലൂടെ സാധിക്കും. ദിനചര്യകൾ കൃത്യമായും വൃത്തിയായും ചെയ്യണം. ശരീരം എപ്പോഴും വൃത്തിയുള്ളതായി സൂക്ഷിക്കണം. ഒപ്പം പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യം കുന്നുകൂടുന്നതിലൂടെയും മലിന ജലം കെട്ടികിടക്കുന്നത് വഴി പല രോഗങ്ങളും ‘ പടർന്നു പിടിക്കുവാൻ ഇടയാകും.എന്നാൽ ഇന്നു നാം വ്യക്തി ശുചിത്വത്തിൽ ശ്രദ്ധ നൽകുന്നു എങ്കിലും പരിസരത്തെ മറക്കുകയാണ്.വീടുകളിൽ പോലും ഉണ്ടാകുന്ന മാലിന്യങ്ങൾ അന്യൻ്റെ പറമ്പിലോ റോഡരുകിലോ ജലാശയങ്ങൾക്കു സമീപമോ നിക്ഷേപിച്ച് രക്ഷപ്പെടാനാണ് നാം ശ്രമിക്കുന്നത്.ഇതിൻ്റെ അനന്തര ഫലം സാംക്രമിക രോഗങ്ങളുടെ പടർന്നു പിടിക്കലാണ്. നമ്മളും അതിനിരയാകും. നാം പൗരബോധത്തോടെ വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിക്കുക, നല്ല നാളേക്കു വേണ്ടി..
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |