ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മഴക്കാലം
മഴക്കാലം
മഴക്കാലമെത്തി .മാവും പ്ലാവും നമുക്ക് മാമ്പഴവും ചക്കപ്പഴവും ധാരാളം തരുന്നുണ്ട് .ചെടികളിൽ നിറയെ പൂക്കളും .എന്നാൽ ഇതിനോടൊപ്പം രോഗങ്ങളും നമ്മളെ തേടി വരും .മഴക്കാലത്തു സാധാരണ വരുന്ന രോഗങ്ങളാണ് പനി ,വയറിളക്കം ,ഛർദി ,വയറുവേദന ഇവയെല്ലാം .നമ്മൾ കൂടുതൽ ശ്രദ്ധിച്ചാൽ രോഗങ്ങൾ വരാതെ തടയാം .മഴക്കാലത്തു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം ,വൃത്തിയുള്ള ഭക്ഷണവും കഴിക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം ഇവയൊക്കെ ശ്രദ്ധിച്ചാൽ മഴക്കാലം സന്തോഷം തരുന്ന കാലമാണ്.
|