പുതുവസന്തം

നോവായോരോർമ്മയാം പൊയ്പ്പോയകാലം
വിഷുവില്ല കണിയില്ല പൊന്നോണമില്ല
കാവില്ല കിളിയില്ല കാട്ടിലെ പാട്ടില്ല
പാണന്റെ പാട്ടിലെ പൊൻതുടിയില്ല
പാറിപ്പറക്കുന്ന പൊൻതുമ്പിയില്ല
ഒന്നായ് കരുതുന്ന ചങ്ങാത്തമില്ല
ഒന്നുമില്ലാത്തൊരീ ലോകത്തിലയ്യോ
നിന്നീടുവാനെനിക്കാവതില്ലല്ലോ
എന്തു ചെയ്തീടിൽ തിരികെവന്നിടും
പോയിമറഞ്ഞൊരാ സുന്ദര കാലം
ഉള്ളിലുള്ളൊരു വിഷമങ്ങകറ്റാം
അത്യാഗ്രഹങ്ങളെ ആട്ടിയോടിക്കാം
പ്രകൃതിയോടൊന്നായ് ഇണങ്ങിക്കഴിയാം
കനിവില്ലാതെ പോയൊരു കാലം മറക്കാം
ഇല്ലായ്‌മ വല്ലായ്മ്മ എല്ലാം പൊറുക്കാം
നഷ്ടമാം സ്വപ്നങ്ങളൊക്കെ മറക്കാം
കാടിന്റെ മേടിന്റെ പാട്ടുകളുയർത്താം
പോയ വസന്തത്തെ തിരികെ വരുത്താം
നാളെയീ മണ്ണിൽ പുതുനാമ്പു വിരിയാൻ
ഒന്നായിടാം നമുക്കൊരുമിച്ചു നേടാം
 

സുനിൻ എം എസ്
6 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത