കാടുകൾ, അവിടെ നാം അന്യർ
അതിനവകാശിയായി പറവകൾ,
തുമ്പികൾ, കുഞ്ഞനും വമ്പനും ഉണ്ട്.
കാടിനു കാടിൻ്റെ നിയമം
മാനവൻ നിയമം ചമക്കണം
കാടു നാടാവാതിരിക്കുവാൻ.
കാടിനൊരു വർണ്ണമുണ്ട്’
പലതരം പച്ച, പലതരം ചോപ്പ്’
പല തരം ചാരം.
കാടിനൊരു ഗന്ധമുണ്ട്,
തളിരിൻ്റെ പുവിൻ്റെ
കായ്കനികളുടെ ഗന്ധം.
കാടിനൊരു നാദമുണ്ട്,
കാറ്റിൻ്റെ, ഒഴുക്കിൻ്റെ
ദലമർമ്മരത്തിൻ്റെ, കിളികളുടെ
പാട്ടിൻ്റെ നാദം.