എന്റെ വിധി

ഹൃദയത്തുടിപ്പിന്റെ
താളം പിഴക്കുവാൻ
കാരണമാണിന്നു രോഗം
എന്റെ പേടി സ്വപ്നമായും പിന്നെ
കണ്ണിൽ ജ്വലിക്കുന്ന
നാളമായും ഭയക്കുന്നു
ഞാനാ ഭീകരനെ
പേടിപ്പിക്കുവാനും
ഉണർത്തുവാനും കരുതൽ
എന്നിൽ ഉയർത്തുവാനും
മണ്ണിൽ വീണൊരു രാക്ഷസൻ
മനുഷ്യന്റെ മരണമായും
പിന്നെ ആയുസ്സും
 ആയൊരു രാക്ഷസൻ
കാലത്തിന്റെ തെറ്റുമൂലം
എനിക്കായ് കരുതിയ സമ്മാനം
വിധിയെ ഞാൻ പഴിക്കയില്ല
മരണം എന്റെ മുൻപിൽ
രോഗമായ് പ്രത്യക്ഷപ്പെട്ട
എന്റെ സ്പന്ദനം
നിലക്കുന്ന നേരവും
പഴിക്കില്ല ഞാൻ എന്റെ വിധിയെ
 

ചന്ദന എൽ
7 B ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത