എന്നിനി കണ്ണുതുറന്നീടുമീ നമ്മൾ
പ്രകൃതിതൻ സംരക്ഷണത്തിനായി
തോടില്ല,കുളമില്ല,പുഴയില്ല മലയില്ല
വയലില്ല,വൃക്ഷങ്ങളൊന്നുമില്ല
കുന്നുകളൊക്കെ ഇടിച്ചു നിരപ്പാക്കി
പാടങ്ങളൊക്കെ മണ്ണിട്ടുമൂടി
മണിമാളികകൾ പണിതുയർത്തി നമ്മൾ
പ്രകൃതി തൻ നൊമ്പരം ആരറിവൂ
പക്ഷിമൃഗാദികൾ ഉരഗങ്ങളൊക്കെയും
അതിജീവനത്തിനി എന്തുചെയ്യും
ഫാക്ടറി തന്നിലെ മാലിന്യമൊക്കെയും
പുഴകളിൽ തള്ളി നാം മലിനമാക്കി
അവയിലെ ജീവികൾ ചത്തൊടുങ്ങീടുവാൻ
ഇനിയെന്ത് കാരണം വേറെ വേണ്ടൂ
പ്രകൃതിയെചൂഷണം ചെയ്തു ശീലിച്ച നാം
നേരെയാകും നാളു വന്നീടുമോ
പ്രകൃതിതൻ വികൃതിയിൽ മർത്ത്യന്റെ ജന്മവും
അസ്തമിക്കും നാൾ വിദൂരമല്ല
പ്രളയവും,ഓഖിയും,നിപ്പയും,കോവിഡും
എല്ലാം തുടക്കങ്ങൾ തന്നെയല്ലേ
എന്നിനി കണ്ണുതുറന്നീടുമീ നമ്മൾ
പ്രകൃതിതൻ സംരക്ഷണത്തിനായി