കൊറോണ ചുറ്റിക്കറങ്ങുന്ന പ്രകൃതി
ദു:ഖിതയായിക്കരയുന്ന പ്രകൃതി
പതിനായിരങ്ങൾക്ക് അന്ത്യാഞ്ജലിയുമായ്
കണ്ണുനീരോടെ നിൽക്കുന്നു പ്രകൃതി
പൂർണ്ണചന്ദ്രൻതൻ ചിരിപോലും മങ്ങിപ്പോയ്
താരകങ്ങൾ മിഴി ചിമ്മാൻ മറന്നുപോയ്
ഈ മഹാമാരിയില്ലാത്ത നാളെയ്ക്കായി
പ്രാർത്ഥനയോടെ നിൽക്കുന്നു പ്രകൃതി
കൊറോണയേ നീ പോകുവിൻ
തേങ്ങലോടെ പറയുന്നു പ്രകൃതി
എൻ പ്രിയ മക്കൾ കളിച്ചുല്ലസിക്കട്ടെ
ആരോഗ്യലോകം പുനർജനിക്കട്ടെ