കേരളപ്പിറവി ദിന ( * *ശൈലം** *2021)* ത്തോടനുബന്ധിച്ച് നടത്തുന്ന സ്കൂൾ/ ക്ലാസ് തല പ്രവർത്തനങ്ങൾ 📍 *മൊഴി മധുരം* മലയാള ഭാഷയെ സമ്പന്നമാക്കിയ ശൈലികൾ, പഴഞ്ചൊല്ലുകൾ ഇവ കണ്ടെത്തൽ

*📍നാട്ടരങ്ങ്* 

കൈരളിയുടെ വികാസവഴിയിലെ നാഴികക്കല്ലുകളായ നാടൻ പാട്ടുകൾ, മാപ്പിളപ്പാട്ട്, വടക്കൻപാട്ട് 'തെക്കൻപാട്ട് ,വില്ലടിച്ചാൻ പാട്ട് തുടങ്ങിയവയുടെ അവതരണം.

*📍മറുവാക്ക്* 

മലയാള ഭാഷയിലെ ചില പദങ്ങളെ ഇംഗ്ലീഷിലേയ്ക്കും തിരിച്ച് ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേയ്ക്കും തർജ്ജമ ചെയ്യുന്ന പ്രവർത്തനം 📍 *കവന മാധുരി* കേരളത്തിന്റെ വൈവിധ്യമാർന്ന സവിശേഷതകൾ പ്രമേയമായി വരുന്ന കവിതകളുടെ ആലാപനം.

*📍സ്ഥല പുരാണം*

ഓരോ പ്രദേശങ്ങളുമായും ബന്ധപ്പെട്ട ഐതിഹ്യങ്ങൾ കണ്ടെത്തൽ

*📍നന്മ മലയാളം* 

മാതൃഭാഷയുടെ മഹത്വം പ്രകീർത്തിക്കുന്ന ശ്ളോകങ്ങൾ / ഈരടികളുടെ ശേഖരണം.