ഒരുമ

ഒരു കാടിന്റെ നടുവിൽ വലിയ കുളം ഉണ്ടായിരുന്നു . കുളത്തിൽ ഭംഗിയുള്ള കുറെ മീനുകൾ ഉണ്ടായിരുന്നു . അവർക്ക് ഒരു നേതാവ് ഉണ്ടായിരിന്നു. ടുട്ടു എന്നായിരുന്നു അവന്റെ പേര് .അവർ ആ കുളത്തിൽ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു . അപ്പോളാണ് എവിടെനിന്നോ ദുഷ്ടനായ ഒരു മുതലയുടെ വരവ് . അവൻ ആ കുളത്തിലെ മീനുകളെ പിടിച്ചു തിന്നാൻ തുടങ്ങി .പേടിച്ചു വിറച്ച മീനുകൾ പരാതിയും ആയി ടുട്ടുവിന്റെ അടുത്തേക്ക് ചെന്നു. അങ്ങനെ അവർ ടുട്ടുവിനോട് തങ്ങളുടെ പരാതി പറഞ്ഞു .അങ്ങനെ ബുദ്ധിമാനായ ടുട്ടു ഒരു സൂത്രം പ്രയോഗിക്കാൻ തീരുമാനിച്ചു. അങ്ങനെ ഇരിക്കെ വീണ്ടും ആ മുതല മീനുകളെ പിടിക്കാൻ ചെന്നു .അപ്പോൾ ടുട്ടുവും കൂട്ടുകാരും കൂട്ടം ആയി ചേർന്ന് വലിയ മീനിന്റെ രൂപത്തിൽ ആയി മുതലയുടെ നേരെ പാഞ്ഞു ചെന്നു . ഒരു വലിയ മീൻ തന്നെ ആക്രമിക്കാൻ വരുന്നതുകൊണ്ട് മുതല ജീവനുംകൊണ്ട് ഓടി രക്ഷപെട്ടു . അപ്പോൾ ടുട്ടു പറഞ്ഞു , ഒരുമ ഉണ്ടങ്കിൽ ഏത് വിപത്തിനെയും നമ്മൾക്ക് തുരത്താം . കൂട്ടുകാരെ, നമ്മളും ഇത് പോലെ ഒറ്റക്കെട്ടായി നിന്നാൽ ഏതു മഹാമാരിയെയും നമുക്ക് തോൽപ്പിക്കാൻ കഴിയും .

ജഗൻ എം എ
3 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ