ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം
എന്റെ പൂന്തോട്ടം
എന്റെ വീട്ടിൽ അതി മനോഹരമായ പൂന്തോട്ടം ഉണ്ട്. വിവിധ തരത്തിൽ ഉള്ള പൂക്കളും ,ചെടികളും കൊണ്ട് എന്റെ പൂന്തോട്ടം മനോഹരമായി.റോസ പൂക്കളുടെയും മുല്ല പൂക്കളുടെയും തേൻ നുകരാൻ വിവിധ പൂമ്പാറ്റകൾ എന്റെ പൂന്തോട്ടത്തിൽ വന്ന് ചേരുന്നു.പ്രഭാതങ്ങളിൽ കുറച്ച് സമയം ഞാൻ എന്റെ പൂന്തോട്ടത്തിൽ ചിലവഴിക്കും.പൂക്കൾക്ക് വെള്ളം ഒഴിക്കുമ്പോൾഎന്റെമനസ്സിന്എന്തെന്നില്ലാത്തസന്തോഷം ലഭിക്കുന്നു. എന്റെ പൂന്തോട്ടത്തിൽ ഉള്ള ഡാലിയ പുഷ്പം ഞാൻ എറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്നു. എന്റെ പൂന്തോട്ടം സന്ദർശിക്കാൻ വിവിധ തരത്തിലുള്ള പക്ഷികളും, പൂമ്പാറ്റകളും എത്തിച്ചേരും. പൂക്കാലം ആകുമ്പോൾ എന്റെ പൂന്തോട്ടം മഴവില്ലിന് തുല്യമാകുന്നു . വിവിധ വർണ്ണങ്ങളിൽ ഉള്ള പൂക്കൾ ഉല്ലാസഭരിതർ ആയി നിൽക്കും. പൂക്കാലസമയത്തിൽഎന്റെപൂന്തോട്ടംഒരുമായലോകത്തിന്തുല്യമാണ്.പൂക്കളും ,പൂന്തോട്ടവും എനിക്ക് എന്തെന്നില്ലാത്ത അനുഭൂതി നൽകുന്നു. പൂക്കളുടെ സൗരഭ്യം നുകരുമ്പോൾ എന്റെ മനസ്സ് ശാന്തമാകുന്നു.എന്റെ പൂന്തോട്ടത്തിന്റെ ഭംഗിയെ കുറിച്ച് വിവരിക്കാൻ എന്റെ വാക്കുകൾക്ക് കഴിയുന്നില്ല. ആ മായാ ലോകം എന്റെ അക്ഷര ലോകത്തിനും അപ്പുറമാണ്.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |