ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷംമടങ്ങാം പഴമയിലേക്ക്...
മടങ്ങാം പഴമയിലേക്ക്...
നമ്മുടെ പഴയ തലമുറയിൽപ്പെട്ടവർ അവരുടെ വീടിന് പുറത്തായി ഒരു കിണ്ടിയിൽ വെള്ളം വയ്ക്കുമായിരുന്നു.പുറത്തു പോയി വരുന്നവർ കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് കൈയും കാലും മുഖവും കഴുകിയ ശേഷമാണ് അകത്തേക്ക് കയറുന്നത്. പാവപ്പെട്ടവർ ആണെങ്കിലും കമുകിൻ പാള വച്ച് മൂടിയ മൺകലത്തിൽ വെള്ളം ഉണ്ടായിരിക്കും. നമ്മളിൽ എത്ര പേർക്കുണ്ട് ഈ ശീലം? സ്കൂൾ വിട്ട് വന്നാൽ നാം ഇത് ചെയ്യുമായിരുന്നോ? നമ്മുടെ ശുചിത്വ ബോധം ഉണർത്താൻ കൊറോണ എന്ന രാക്ഷസൻ വരേണ്ടി വന്നു. മരണ വീട്ടിൽ പോയി വരുമ്പോൾ മാത്രമല്ല ചന്തയിലും ആശുപത്രിയിലും പോയി വന്നാലും വസ്ത്രം മാറി ശുചിയാകാൻ ഇനി മടിക്കരുത് .പഴമക്കാർ അതിഥിയെ സ്വീകരിക്കുമ്പോൾ അല്പം കുനിഞ്ഞ് കൈകൾ കൂപ്പി അവർക്ക് നമസ്കാരം പറയുമായിരുന്നു. ഹസ്തദാനം കുറവായിരുന്നു. ഈ ശീലം ഇനിയും നമുക്ക് ഉൾക്കൊള്ളാം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |