പരിസരപഠനം
ഞാൻ രാവിലെ എഴുന്നേറ്റ് വാതിൽ തുറന്നു. വീടിനു ചുറ്റും കറങ്ങി നടന്നപ്പോ എന്തൊക്കെ കാഴ്ചകൾ ആണെന്നോ. ആകാശത്തു നോക്കിയപ്പോ ഓറഞ്ച് നിറത്തിൽ ആ..... നമ്മുടെ സൂര്യൻ പിന്നെയും നടന്നു അപ്പോഴതാ നല്ല നീല നിറത്തിലുള്ളൊരു പൂവ്. ഇന്നലെ മഴ ആയതു കൊണ്ട് പൂവിന്റെ ഇതളുകളിൽ അവിടവിടെ വെള്ളത്തുള്ളികൾ. പിന്നെ കുറച്ചു നടന്നു.. നല്ല ഭംഗിയുള്ള ചുവന്ന പൂവ് അതിന്റെ അടിയിൽ മഞ്ഞ നിറമുണ്ട്.. പിന്നെയും നടന്നു.. ഒരു മരത്തിന്റെ ഇലയിൽ കീഴെ ഏതോ പൂമ്പാറ്റ കളഞ്ഞിട്ടു പോയ പ്യൂപ്പ തോട് കാണാം. വിണ്ടും ചുറ്റും നടന്നു. ഒരു മരത്തിന്റ പുറത്തു അവിടവിടെ ചുവന്ന മഴപ്പാറ്റകൾ. അതേ മരത്തിന്റെ പൊത്തിൽ ഉറുമ്പിന്റെ കൂട്. എന്റെ വീടിന്റെ പുറത്തു ചെറു പ്രാണി ഇരിക്കുന്നു.. ആ പ്രാണി രാവിലെ ഉണർന്നു കറങ്ങി നടക്കുന്നു.. ഇനി നാളെ യാത്ര തുടരും.
അതിഥി കൃഷ്ണ കെ ജി
|
1 C ഗവ.എൽ.പി.എസ്.പച്ച പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|