ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/പരിസരശുചിത്വം
പരിസരശുചിത്വം
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നമ്മുടെഓരോരുത്തരുടെയും കടമയാണ്.നമ്മുടെ പരിസരം മലിനമാക്കാതിരിക്കുക ,പ്ലാസ്റ്റിക് കൊണ്ട് നിറക്കാതെയിരിക്കുക.നദികളിൽ മാലിന്യങ്ങൾ ഇടരുത് അത് പോലെ വനങ്ങൾ വെട്ടി നശിപ്പിക്കരുത്. നമ്മുടെ ജീവൻ നിലനിൽക്കുന്നത് തന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. ശുദ്ധമായ വായു ലഭ്യമാക്കേണ്ടത് നമ്മുടെ ആവശ്യമാണ്.ഓരോ വ്യക്തികളും ശുചിത്വം പാലിക്കണം. മാരകമായ പകർച്ച വ്യാധികൾ ശുചിത്വമില്ലായ്മയിൽ കൂടിയാണ് പടർന്നു പിടിക്കുന്നത്. നമ്മൾ നമുക്ക് വേണ്ടി തന്നെ സ്വയം ശുചിത്വം പാലിക്കണം. നാടിനു വേണ്ടി നമുക്ക് മുൻകരുതൽ എടുക്കാം ശുചിത്വത്തിലൂടെ.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |