തിരുവനന്തപുരം - കൊല്ലം ജില്ലകളെ വേർതിരിക്കുന്ന തിരുവനന്തപുരം ചെങ്കോട്ട റോഡരികിലായി 1948 ജൂൺ 1 ന് ഈ സ്കൂൾ സ്ഥാപിതമായത്. കൊല്ലായിൽ രാധാമന്ദിരത്തിൽ പരേതനായ വേലായുധൻ മുതലാളി എന്ന വ്യക്തിയുടെ പ്രയത്നഫലമായാണ് ഈ സ്കൂൾ നിലവിൽ വന്നത്.

1 – 6 – 1948 ൽ 245 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് ഒന്നു മുതൽ മൂന്നു വര ക്ലാസുകൾ ആരംഭിച്ചു. ആദ്യത്തെ പ്രഥമാധ്യാപകൻ പരേതനായ മുളങ്കാട്ടിൽ പുത്തൻവീട്ടിൽ ശ്രീ വേലുപിള്ളയും, ആദ്യ വിദ്യാർഥി ചരുവിള പുത്തൻവീട്ടിൽ സദാനന്ദന്റെ മകൾ എസ് രാധയാണ്.

സ്കൂൾ നിർമിക്കുന്നതിനുവേണ്ടി 25 സെന്റ് സ്ഥലം സൗജന്യമായി നൽകിയത് കൊല്ലായിൽ ശ്രീ പൊന്നുമുത്തുനാടാർ ആണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം