പൂമ്പാറ്റ

വർണ്ണച്ചിറകുള്ള പൂമ്പാറ്റേ
പുത്തനുടുപ്പിട്ട പൂമ്പാറ്റേ
പൂവുകൾ തോറും
പാറി നടക്കും
ചന്തമെഴുന്നൊരു പൂമ്പാറ്റേ
ആരു നിനക്കീ നിറമേകി
ആരു നിനക്കീ അഴകേകി
എന്നോടൊപ്പം കളിക്കാമോ?
വാനംമുട്ടെ പറക്കാമോ?
വർണ്ണച്ചിറകുള്ള പുമ്പാറ്റേ
ചന്തമെഴുന്നൊരു പൂമ്പാറ്റേ.
 

ഗയ സുനിൽ
2 ബി ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത