2022-23 വരെ2023-242024-25


സ്‌കൂളിന്റെ അക്കാദമിക നിലവാരം ഉയർത്താൻ വേണ്ടി വിവിധയിനം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു .ഈ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ വിവിധ ദിനാചരണങ്ങൾ നടക്കുന്നുണ്ട് .

ലോഷൻ ,ഹാൻഡ്‌വാഷ് നിർമ്മാണം
HELLO ENGLISH
ജൈവ പച്ചക്കറി തോട്ടം
ശാസ്ത്ര മായാജാലം
കൗൺസിലിങ്  ക്ലാസ്

ഗാന്ധി ദർശൻ ക്ലബ്

ഗാന്ധി ദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഗാന്ധി ദിനാചരണവും അനുസ്മരണവും നടന്നു ..

സ്‌കൂളിൽ ഈ ഗ്രൂപ്പ് ഒരു ലോഷൻ ഹാൻഡ്‌വാഷ് നിർമ്മാണ  ശില്പ ശാലയും സംഘടിപ്പിച്ചു

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പരിപാടി സ്കൂളിൽ വിപുലമായി നടത്താൻ കഴിഞ്ഞു .

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  സ്കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു .മികവാർന്ന രീതിയിൽ വിളവെടുപ്പ്  നടന്നു

ശാസ്ത്ര ക്ലബ്

 

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 നു ശാസ്ത്ര മായാജാലം എന്ന പരിപാടി സംഘടിപ്പിച്ചു .പ്രശസ്ത മജീഷ്യൻ ശ്രീ വിഷ്‌ണു കല്ലറ ആണ് സ്‌കൂളിനെ വിസ്മയത്തിന്റെ മായാലോകത്തു് എത്തിച്ചത് .കുടാതെ ക്ലാസ് മുറികളിലും  കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ കുട്ടികൾക്ക് ഈ ശാസ്ത്ര മാജിക്കിലൂടെ  കഴിഞ്ഞു .കുട്ടികളെ കുടി ഉൾപ്പെടുത്തിയുള്ള ഈ ശാസ്ത്ര മായാജാലം പരിപാടി കുട്ടികൾക്ക് ഒരു രസകരമായ അനുഭവമായിരുന്നു

ഗണിത പ്രവർത്തനങ്ങൾ

ഗണിത  ദിനാചരണത്തിന്റെ ഭാഗമായി ഗണിത ക്വിസ്സ് ,ഗണിത അഭിരുചി വർധിപ്പിക്കാൻ വേണ്ടി വിവിധ തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു .

സ്‌കൂൾ  ആരോഗ്യ ക്ലബ്ബിന്റെ ഭാഗമായി കോവിഡ്  കാലത്തു കുട്ടികൾക്ക് ഉണ്ടായ മാനസിക പിരിമുറക്കുവും തുടർന്ന് ഉണ്ടായ പഠന പ്രശ്‌നവും  എന്ന വിഷയത്തെ കുറിച്ച്  ശ്രീ  അനുഷ് (അദ്ധ്യാപകൻ ,സി .പി  സ്കൂൾ ,കടയ്ക്കൽ )ഒരു കൗൺസിലിംഗ് ക്ലാസ് നടത്തുകയുണ്ടായി . കുട്ടികൾക്കും രക്ഷിതാക്കൾക്കും  വളരെയധികം പ്രയോജനം  ചെയ്യുന്ന ഒരു ക്ലാസ്സായിരുന്നു അത് .