ഗവ എച്ച് എസ് ജവഹർകോളനി/പ്രീപ്രൈമറി
2004-ൽ ആണ് പ്രീ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിക്കുന്നത്. സോഫിയ, ബബിത, മീര എന്നീ 3 അധ്യാപകരും സുധാകുമാരി, രമ്യ എന്നീ 2 ആയമാരും പ്രീ പ്രൈമറി യിൽ പ്രവർത്തിച്ചുവരുന്നു. നിലവിൽ 97 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. താലോലം പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറി ക്ലാസ് മുറികളെല്ലാം മനോഹരമായ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിട്ടുണ്ട്
പ്രവർത്തനങ്ങൾ 2023-24
പ്രീ പ്രൈമറി കഥോത്സവം
പാലോട് ബി.ആർ സി യുടെ ആഭിമുഖ്യത്തിൽ ജൂലൈ 3 തിങ്കളാഴ്ച ജവഹർ കോളനി സ്കൂളിൽ പ്രീ പ്രൈമറി കഥോത്സവം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഷിനു മടത്തറ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഗീതാ പ്രിജി, ജയശ്രീ ടീച്ചർ, പിടിഎ പ്രസിഡണ്ട് റിജു ശ്രീധർ, മറ്റ് പിടിഎ അംഗങ്ങൾ, ഹെഡ്മിസ്ട്രസ് ആശ ടീച്ചർ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. അധ്യാപകരും കുട്ടികളും കഥയുമായെത്തി. കുട്ടികളുടെ വ്യത്യസ്തങ്ങളായ കഥാപ്രകടനങ്ങൾ ശ്രദ്ധേയമായി. അതുപോലെ കഥകൾ ചിത്രങ്ങളിലൂടെ പഠിക്കാൻ ഒരു ലൈബ്രറിയും കുരുന്നുകൾക്കായി ഒരുക്കിയിട്ടുണ്ട്
വരയുത്സവം
പ്രീ പ്രൈമറി കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വരോത്സവം നടന്നു.ചടങ്ങിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ചിത്രകാരനുമായ സാലി പാലോട് അതിഥിയായി. വാർഡ് മെമ്പർ ഗീതാ പ്രിജി, അധ്യാപകർ, പി ടി എ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു .ഒരു വരയിൽ നിന്ന് പല വരകളിലൂടെ ഒരു ചിത്രമായി മാറി. കുട്ടികളുടെ വരക്കാനുളള പ്രതിഭയെ കണ്ടെത്താനായുള്ള ഈ പരിപാടി നല്ല രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞു