സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ഇന്ത്യയിൽ വിദ്യാർഥികൾക്കിടയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് നാഷണൽ സർവീസ് സ്കീം .വിദ്യാർത്ഥികളെ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കണമെന്ന  ഗാന്ധിജിയുടെ ആശയമാണ് 1969 എൻ.എസ്.എസ്. രൂപീകരണത്തിലൂടെ സഫലമായത്. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, അഗതിപരിചരണം, ലിംഗസമത്വം, ജൈവകൃഷി തുടങ്ങി  ജീവിതത്തിന്റെ സർവ്വമേഖലയെയും സ്പർശിക്കുന്ന പ്രവർത്തനങ്ങൾ ചാല ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ ഏറ്റെടുക്കാറുണ്ട്. തങ്ങൾ ജീവിക്കുന്ന സമൂഹത്തെ മനസ്സിലാക്കി ആവശ്യങ്ങൾകണ്ടറിഞ്ഞ് പ്രവർത്തിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് എൻ.എസ്.എസി ന്റെ ലക്ഷ്യം..

എൻ എസ് എസ് ക്യാമ്പ് പോസ്റ്റർ
ക്യാമ്പ്

അതിജീവനം - 2021

2021 -22 വർഷത്തെ  സപ്തദിന സഹവാസ ക്യാമ്പ് 20 21 ഡിസംബർ 27 മുതൽ 2022 ജനവരി 2 വരെ സ്കൂളിൽ വച്ച് നടന്നു.ഐസ് ബ്രേക്കിംഗ് , പാമ്പിനെ അറിയാൻ, സൈബർ ലോകത്തെ ചതിക്കുഴികൾ , പേപ്പർ ബാഗ് നിർമ്മാണം,  നാടൻപാട്ട് ശില്പശാല, നാടകകളരി , തനതിടം നിർമ്മാണം, സീഡ് ബോൾ നിർമ്മാണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.