ഗവ എച്ച് എസ് എസ് അഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്/2025-26
ജൂൺ 5 പരിസ്ഥിതി ദിനം വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ വിപുലമായി ആചരിച്ചു. വാർഡ് കൗൺസിലർ ശ്രീ സുനിൽ ജോർജ് വൃക്ഷത്തൈകൾ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ജെ ആർ സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അടുക്കളത്തോട്ട നിർമ്മാണം നടന്നു. മാന്നാമംഗലം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഫോറസ്റ്റ് ഓഫീസർമാർ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് എടുത്തു പങ്കെടുത്തു. ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന വിഷയത്തിൽ കുട്ടികളുടെ പങ്കിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് പരിസ്ഥിതി ഗാനം ,കവിത, പോസ്റ്റർ നിർമ്മാണം, റാലി തുടങ്ങിയ പരിപാടികൾ നടത്തി. പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു
