ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/നഷ്ടസ്വപ്നം
നഷ്ടസ്വപ്നം
രാവിലെ ഉറക്കമുണർന്ന ഉണ്ണിക്കുട്ടൻ,കിടക്കയിൽ കിടന്നു ചിന്തിച്ചു..........ആരും കളിയ്ക്കാൻ വരുന്നില്ലല്ലോ..എന്ത് ചെയ്യും? വീട്ടിൽനിന്നാണെങ്കിൽ പുറത്തിറങ്ങാനും പറ്റുന്നില്ല.പുറത്തിറങ്ങിയാൽ അസുഖം വരുമത്രെ.............അതെ .....ദിവസവും ടീവിയിൽ കാണുന്നതല്ലേ ...കൊറോണയെ കുറിച്ച്! അവൻ പതുക്കെ എഴുന്നേറ്റു .'അമ്മ അടുക്കളയിലാണ്,അച്ഛൻ പത്രം വായിക്കുന്നു.ചേച്ചിയെ കണ്ടില്ലല്ലോ .....എവിടെപ്പോയി? മുറിയിൽ പോയി നോക്കാം,ചേച്ചി എന്തോ കുത്തിക്കുറിച്ചുകൊണ്ടിരുക്കുകയാണ്,ചേച്ചി........എന്തെടുക്കുവാ..... "എടാ ശല്യപ്പെടുത്താതെ .......ഞാൻ അക്ഷരവൃക്ഷത്തിൽ കൊടുക്കാൻ ഒരു കഥ എഴുതിക്കൊണ്ടിരുക്കുകയാണ് .ഇന്ന് കൊടുക്കാമെന്നാണ് ഞാൻ ടീച്ചറിനോട് പറഞ്ഞത്.നീ ശല്യപ്പെടുത്താതെ പോ" .....ഹോ...ആ ഇരിപ്പൊക്കെ കണ്ടാൽ വല്യ കഥാകൃത്താണെന്നു തോന്നും,അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു. എല്ലാവരും ഓരോ ജോലിയിലാണ്, ഇതുതന്നെ അവസരം..... അവൻ പതുക്കെ മുറ്റത്തിറങ്ങി,ഗേറ്ററിനടുത്തേക്കു നടന്നു.ഗേറ്റ് പൂട്ടിയിരിക്കുകയാണ്.ഗേറ്റിനടുത്തുനിന്നു്അവൻ കൂട്ടുകാരുടെ വീട്ടിലേക്കു നോക്കി.....ആരെയും അവിടെ കാണുന്നില്ല ,"എല്ലാവരും വീടിനുള്ളിലായിരിക്കും"... അപ്പോൾ അതാ ഗേറ്റിനു മുന്നിൽ ഒരാൾ...........ആഹാ.....തലയിൽ ഒരു കിരീടം ഒക്കെ ഉണ്ടല്ലോ......ഉണ്ണിക്കുട്ടന് ആകാംക്ഷയായി......ഉണ്ണിക്കുട്ടനെ കണ്ടതേ കിരീടധാരി ചോദിച്ചു,"മോനെ.....എന്താ ദുഖിച്ചു നില്കുന്നത്?" എന്റെ കൂട്ടുകാരൊന്നും വരുന്നില്ല, അതുകൊണ്ടു കളിയ്ക്കാൻ ആരുമില്ല...."അതിനെന്താ കുട്ടി വരൂ..... ഞാൻ നിന്റെ കൈ പിടിച്ചു കൂട്ടുകാരുടെ അടുത്ത് കൊണ്ടുപോകാം.നമുക്ക് ഒന്നിച്ചു കൂട്ടുകാരോടൊപ്പം കളിച്ചു രസിക്കാം." ഉണ്ണിക്കുട്ടന് സന്തോഷമായി. പെട്ടെന്ന് അവൻ പറഞ്ഞു ..അയ്യോ ഗേറ്റ് പൂട്ടിയിരിക്കുകയാണ്,പുറത്തിറങ്ങാൻ പറ്റില്ല."കുട്ടി പോയി താക്കോൽ എടുത്തിട്ടു വരൂ.ഞാൻ നിന്നെ സഹായിക്കാം."അവൻ സന്തോഷത്തോടെ ഉമ്മറത്തേക്ക് നടന്നു.പെട്ടെന്നാണ് ഉമ്മറപ്പടിയിലെ കുപ്പി അവന്റെ ശ്രദ്ധയിൽ പെട്ടത്.അച്ഛൻ പുറത്തു പോയിട്ട് വരുമ്പോൾ അത് കയ്യിൽ ഒഴിച്ച് കഴുകുന്നത് കണ്ടിട്ടുണ്ട് .ഞാനും പുറത്തു പോയതല്ലേ ..............അവനും അതെടുത്തു കൈ കഴുകി .അകത്തു കയറി താക്കോലെടുത്തു പുറത്തേക്ക് ഇറങ്ങിയപ്പോൾ അച്ഛൻ ചോദിച്ചു: "ഉണ്ണിക്കുട്ടാ.........................................താക്കോലുമായി നീ എങ്ങോട്ടാണ്?നിന്നോട് പറഞ്ഞിട്ടില്ലേ .......................പുറത്തു പോകരുതെന്ന് .കൊറോണ പകരാൻ അത് മതി." അകത്തു നിന്ന് ഉച്ചത്തിൽ ഉള്ള സംസാരം ശ്രദ്ധിച്ച കോറോണക്ക് കാര്യം മനസ്സിലായി.ഇനി ഇവിടെ നിന്നിട്ടു കാര്യമില്ല.തന്റെ പദ്ധതി ഇവിടെയും വിജയിച്ചില്ലല്ലോ എന്ന നഷ്ടസ്വപ്നത്തോടെ കൊറോണ വീണ്ടും അടുത്ത ഇരയെ തേടി യാത്രയായി ................................ "സൂക്ഷിച്ചാൽ ദുഖിക്കേണ്ട" "Stay Home……… Stay Safe"
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ |