കുട്ടികളുടെ സർഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്ന വിവിധ സാഹിത്യരചനാ മത്സരങ്ങൾ, സാഹിത്യ ക്വിസ് , ചിത്രരചന, പുസ്തക ആസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട് തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യുന്നു . കുട്ടികളുടെ ഉള്ളിലെ സർഗ്ഗവാസനയെ പുറത്തു കൊണ്ടുവരാൻ വിദ്യാരംഗം വളരെ അധികം പങ്കു വഹിക്കുന്നു . കുട്ടികൾക്കായി ക്വിസ്മത്സരം, പ്രബന്ധരചന എന്നിവയും നടത്തുന്നു. ദിനാഘോഷങ്ങൾ വിദ്യാരംഗത്തിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഈ വർഷത്തെ വിദ്യാരംഗം ഉദ്ഘാടനം നിർവഹിച്ചത് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും പ്രശസ്ത സംഗീതസംവിധായകനുമായ ശ്രീ ജോൺസൺ ആയിരുന്നു. സൗമ്യ പി പി, സന്ധ്യ ടി എസ് എന്നിവർക്കാണ് ചുമതല