ഗവ. വി എച്ച് എസ് എസ് വാകേരി/ആർട്സ് ക്ലബ്ബ്
കലാകായികോത്സവം 2018
കലാകായികരംഗങ്ങളിൽ പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും അതെല്ലാം കഴിയുന്ന രീതിയിൽ മറികടന്നുകൊണ്ട് മികവാർന്ന രീതിയിൽ നടത്താൻ കഴിഞ്ഞ അധ്യായന വർഷത്തിലും നമുക്കു സാധിച്ചു. പുൽപ്പള്ളി വിജയ ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 23 ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു. പെൻസിൽ ഡ്രോയിംങ്, വാട്ടർകളർ എന്നിവയിൽ മഞ്ജിമ കെ എസ് ഒന്നാം സ്ഥാനം നേടി. മറ്റുകുട്ടികൾക്കും സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു. വിജയകിരീടം ചൂടിയ വിദ്യാർത്ഥികൾക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു. അതോടൊപ്പംതന്നെ ആനപ്പാറ സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിലും ശാസ്ത്രോത്സവത്തിലും നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. എല്ലാവരെയും ഒരിക്കൽക്കൂടി പി.ടി.എ കമ്മിറ്റിക്കുവേണ്ടി അഭിനന്ദനമർറിയിക്കുന്നു