വാർഷികാഘോഷം

 
വാർഷികാഘോഷ നോട്ടീസ്
 
വാർഷീകാഘോഷം ശ്രീ .ബിജു പഴംമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

കൈതാരം ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൻറെ 152മത് വാർഷികം സംഘടിപ്പിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു പഴമ്പിള്ളി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ കെ വി അനിൽ കുമാർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു നാരായണൻകുട്ടി സ്കൂൾ വികസന സമിതി ചെയർമാൻ എം ബി സ്യമന്തഭദ്രൻ, സ്റ്റാഫ് സെക്രട്ടറി സോണിയ കെ എസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി അശോകൻ സ്വാഗതവും ശ്രീ വിമൽ വിൻസെൻറ് നന്ദിയും പറഞ്ഞു. ഈവർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീമതി മണി കെ ആർ ശ്രീമതി ഭഗീരതി വിപി ശ്രീമതി സുധ ഒ എ എന്നിവർക്ക് സ്കൂളിൻറെ പേരിലുള്ള ഉപഹാരം സമർപ്പിച്ചു. ഞങ്ങളുടെ വിദ്യാഭ്യാസ ജീവിതകാലത്ത് സർവീസ് കാലയളവിലും നല്ല ഓർമകളെ അനുസ്മരിച്ചുകൊണ്ട് വിദ്യാർഥികൾക്കും സ്കൂൾ സമൂഹത്തിനും ഒത്തിരി പുതിയ അറിവുകൾ പകർന്നു നൽകിക്കൊണ്ട് സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിയ അധ്യാപകർ മറുപടി പ്രസംഗം നടത്തി. സ്കൂളിലെ അധ്യാപകരും കോട്ടുവള്ളി പഞ്ചായത്തിലെ സ്കൂളിനെ സ്നേഹിക്കുന്ന നല്ലവരായ നാട്ടുകാരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് സമർപ്പിച്ചു. തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി . കോവിഡ് സാഹചര്യം സൃഷ്ടിച്ച മടുപ്പിനെ മറികടക്കുന്ന രീതിയിൽ കാണികളുടെ മനം കവരുന്ന പരിപാടികൾ അവതരിപ്പിക്കാൻ പ്രിയ വിദ്യാർഥികൾക്ക് കഴിഞ്ഞു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ കൾ നേതൃത്വം നൽകിയ ധ്വനി ഫോക്ക് ബാൻ്റിൻ്റ നേതൃത്വത്തിൽ നാടൻപാട്ടുകൾ അരങ്ങേറി.

വാർഷികാഘോഷ കലാപരിപാടികളുടെ ചിത്രശാല