ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/ദിനാചരണങ്ങൾ..............

ഗവ .യു.പി.എസ് .വെങ്ങാനൂർ ഭഗവതിനട 2025 - 2026

  • പ്രവേശനോത്സവം 2025
പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു . നവാഗതരെ അക്ഷര കിരീടം അണിയിച്ചും പഠനോപകരണങ്ങൾ നൽകിയും മധുരം നൽകിയും സ്വീകരിച്ചു . വാർഡ് മെമ്പർ ശ്രീ .ഭഗവതിനട ശിവകുമാർ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു .പ്രീ.പ്രൈമറി കുട്ടികൾ വർണക്കൂടാരം കുഞരങ്ങിൽ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു. ഉത്സവ ലഹരിയിൽ ആയിരുന്നു വിദ്യാലയ അങ്കണം .....

  • പരിസ്ഥിതിദിനം 2025


ജൂൺ 5 വ്യാഴാഴ്ച പരിസ്ഥിതിദിനം പച്ചക്കറി തോട്ടം നിർമിച്ചും വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചും മറ്റു പഠ്യേതര പ്രവർത്തനങ്ങൾ ചെയ്തും ആചരിച്ചു .ക്വിസ്, പോസ്റ്റർ നിർമാണം ,പ്രദര്ശനം ...എന്നിവയും നടത്തി. പ്ലാസ്റ്റിക്കിനു എതിരെ പോരാടുക എന്ന സന്ദേശം കുട്ടികൾകളിലേക്കു എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു .

  • ജൂൺ 19 വായനാദിനം മികവാർന്ന വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു .

1. പ്രത്യേക അസംബ്ലി ..വായന ദിനം ആചരിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .

2. ഉദ്‌ഘാടനം ...ധര്മസേവിനി ഗ്ര്ന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉദ്‌ഘാടനം കവിയും സാംസ്‌കാരിക പ്രവർത്തകനുമായ  ശ്രീ . ഹരി ചാരുത നിർവഹിച്ചു. ഗ്രന്ഥശാല സംഘം ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു .

3.ലൈബ്രറികൾ ...വീട്ടിലും ക്ലാസ്സിലും കുട്ടികൾ ലൈബ്രറി സജ്ജീകരിച്ചു . സ്കൂൾ ലൈബ്രറി നവീകരിച്ചു.

4.പുസ്തക മേള ....ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രദര്ശനം സംഘടിപ്പിച്ചു .

5.ഗ്രന്ഥ ശാല സന്ദർശനം ....മുന്ന് മുതൽ ഏഴു വരെ ക്ലാസ്സിലെ കുട്ടികളെ ഗ്രന്ഥ ശാലയിൽ കൊണ്ടുപോകുകയും പുസ്തകങ്ങളും പ്രവർത്തനങ്ങളും പരിചയപ്പെടുത്തുകയും ചെയ്തു .

6.സാഹിത്യ മത്സരങ്ങൾ ....കുട്ടികൾക്ക് ക്വിസ്,ആസ്വാദന കുറിപ്പ് തയാറാക്കൽ ,കഥാരചന ,കവിത രചന എന്നിവയും രെക്ഷകര്താക്കൾക്കു കഥാരചന ,കവിത രചന ,കയ്യെഴുത്തു മത്സരം എന്നിവയും സംഘടിപ്പിച്ചു .